•  

ജി. സ്പോട്ട് : വികാരഗംഗയുടെ മാനസസരോവരം

Love making
 
പുരുഷന് സ്ഖലനമുണ്ടാകുന്നതു പോലെ സ്ത്രീ സ്ഖലനത്തിന് സാദ്ധ്യതയുണ്ടോ എന്ന ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ ജി. സ്പോട്ടിനെ ഒളിച്ചിരിക്കുന്നിടത്തു നിന്നും പിടിച്ചിറക്കിയത്.

എവിടെയാണ് ജി. സ്പോട്ട്, അതെങ്ങനെ ഉത്തേജിപ്പിക്കും എന്നൊക്കെയാണല്ലോ നമ്മുടെ വിഷയം. ആധുനിക ലൈംഗിക ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായത്തില്‍ ഇത് ഒരു സ്പോട്ട് എന്നതിനെക്കാള്‍ ഒരു ക്രസ്റ് ആണ്. ക്രെസ്റ് എന്നു പറഞ്ഞാല്‍ മേഖല. ഒരു ബിന്ദു എന്നതിനേക്കാള്‍ വളരെ സെന്‍സിറ്റീവായ ഒരുകൂട്ടം കോശങ്ങളടങ്ങിയ മേഖലയാണ് ഈ ലൈംഗിക കേന്ദ്രം.

ഗ്രാഫെന്‍ബെര്‍ഗ് പറഞ്ഞത് ഇങ്ങനെയാണ്. യോനീഭിത്തിയുടെ മുകളിലായി മൂത്രനാളത്തിലേയ്ക്ക് പോകുന്ന വഴിയില്‍ ഒരു ലൈംഗിക മര്‍മ്മമുണ്ട്. ഉത്തേജിതാവസ്ഥയില്‍ ചെറിയ പുരുഷലിംഗത്തെപ്പോലെ ഇത് തളളിവരും. ശരിയായ രീതിയില്‍ ഉത്തേജിപ്പിക്കുകയാണെങ്കില്‍ ഈ ഭാഗം ഉദ്ധരിക്കും. പുരുഷലിംഗത്തെപ്പോലെ.

രതി മൂര്‍ച്ഛയിലെത്തുമ്പോള്‍ ഉദ്ധാരണം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തും. മൂത്രനാളത്തിനു തൊട്ടു മുകളിലാണ് സാധാരണയായി ഈ ഭാഗം കണ്ടു വരാറുളളത്. ഏറ്റവും ഉദ്ധരിക്കുന്ന ഭാഗം മൂത്രാശയത്തിനു മുകളിലായി കാണപ്പെടും.

Read more about: kiss, love making, sex, love
Story first published: Friday, June 14, 2002, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras