•  

കിടപ്പറയില്‍ നല്ലപിളള ചമയരുത്.

സെക്സ് ആസ്വദിക്കുന്നതും അതിന് ശ്രമിക്കുന്നതും പാപമാണെന്നൊരു ചിന്ത ആരൊക്കെയോ ചേര്‍ന്ന് നമ്മുടെ മനസില്‍ നട്ടുനനച്ചു വളര്‍ത്തിയിട്ടുണ്ട്. മനോഹരവും അനിവാര്യവുമായ ഒരു വികാരത്തിനു മേല്‍ അശ്ലീലത്തിന്റെ മേലാട വീണിട്ട് കാലമേറെയായി.

പുരുഷന്‍ പക്ഷേ ഇത് ഏറെക്കുറെ അതിജീവിച്ചു കഴിഞ്ഞു. എന്നാല്‍ ലൈംഗിക മോഹങ്ങളെ പാപത്തിന്റെ പട്ടികയില്‍ പെടുത്തിയ സ്ത്രീജനങ്ങള്‍ വിവാഹ ശേഷവും ആ തടവറയില്‍ വീണ്ടും കഴിയേണ്ടി വരുന്നത് കഷ്ടമാണ്.

തന്റെ ലൈംഗിക കാമനകള്‍ തുറന്നു പറയുന്നതും ആവശ്യപ്പെടുന്നതും പുരുഷന്‍ ഏതു രീതിയില്‍ ഉള്‍ക്കൊളളുമെന്ന പേടി പല ഭാര്യമാര്‍ക്കും ഉണ്ട്. ഭര്‍ത്താവിന്റെ മനസില്‍ ഒരു കാമഭ്രാന്തിയുടെ രൂപമായി താന്‍ പതിഞ്ഞു പോകുമോ എന്നതാണ് പലരുടെയും ആശങ്ക.

എന്നാല്‍ ഈ ആശങ്കകള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ലൈംഗിക താല്‍പര്യങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്ന സ്ത്രീകളെയാണ് പുരുഷജനം ഇഷ്ടപ്പെടുന്നത്.

മന്മഥലീല പലപ്പോഴും സംവിധാനം ചെയ്യേണ്ട ചുമതല പുരുഷനാണ്. അവന്‍ സൃഷ്ടിക്കുന്ന വികാരപ്രപഞ്ചത്തോട് ക്രിയാത്മമായി പ്രതികരിക്കുന്ന പങ്കാളിയോട് പ്രണയവും ബഹുമാനവും തോന്നുക സ്വാഭാവികമാണ്.

പുരുഷന്‍ ലൈംഗിക സന്നദ്ധനാകുമ്പോള്‍ ആദ്യം വിസമ്മതം പ്രകടിപ്പിക്കണമെന്നാണ് പല നാരികളും പഠിച്ചു വച്ചിരിക്കുന്നത്. കണവന്‍ കാര്യം പറയുന്നതിനു മുമ്പ് നയായി കട്ടിലില്‍ കയറിക്കിടക്കണം എന്ന തീവ്രവാദത്തിലേക്ക് കടക്കണമെന്നല്ല പറഞ്ഞു വരുന്നത്.

പകരം വികാരതീക്ഷ്ണമായ സമാഗമത്തിന്റെ ത്രില്ലും ഉല്‍സാഹവും പ്രകടിപ്പിച്ചു നോക്കൂ. ഫലം സങ്കല്‍പങ്ങള്‍ക്കും അപ്പുറമായിരിക്കും. സ്വരങ്ങളിലും ചലനങ്ങളിലും മാദകഭാവങ്ങളുടെ തിരയിളകുമ്പോള്‍ നിങ്ങളുടെ പങ്കാളിയുടെ ആവേശവും ഇരട്ടിക്കും.

കടക്കണ്ണിന്റെ ഇമവെട്ടലില്‍ പോലും സംതപ്തമായ സംഭോഗത്തിനുളള കൊതിയുടെ അിസ്ഫുലിംഗങ്ങള്‍ പ്രവഹിക്കണം. അവന്റെ കണ്ണുകളുടെ ആഴങ്ങളിലേയ്ക്കെറിയുന്ന ഒരു നോട്ടത്തിലൂടെ വരാനിരിക്കുന്ന നിമിഷങ്ങള്‍ നിങ്ങള്‍ എത്രകണ്ട് കൊതിക്കുന്നതാണെന്ന സന്ദേശം പായണം.

മൗനരാഗമാണ് പലര്‍ക്കും കിടക്കറയില്‍ പഥ്യം. വാ തുറന്നൊന്നു മിണ്ടിപ്പോയാല്‍ കണവന്‍ എന്ത് കരുതുമെന്ന ലൈന്‍ തന്നെയാണ് ഇവിടെയും. ആഗ്രഹങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തുറന്നു പറയുന്നത് മനുഷ്യസഹജമല്ലേ.

സമാഗമവേളയില്‍ ഉരുവിടുന്ന വാക്കുകള്‍ക്കും പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ക്കുമൊക്കെ ആവേശത്തിന്റെ കൊടുങ്കാറ്റുയര്‍ത്താന്‍ ശേഷിയുണ്ട്. പങ്കാളിയെ പ്രോത്സാഹിപ്പിക്കാനും അയാളില്‍ ആവേശമുണര്‍ത്താനും നിങ്ങള്‍ക്കു കഴിഞ്ഞാല്‍ വികാരസാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ പിന്നാലെ വരും.

ചലനങ്ങളുടെ ആവേശത്തില്‍ സ്വയം മറന്നു പങ്കു ചേരാനും പലര്‍ക്കും മടിയാണ്. ഒരുതരത്തിലും മനസിലുളളത് വെളിയില്‍ വരരുത് എന്ന് നിശ്ചയിച്ചുറപ്പിച്ച് നിഷ്ക്രിയരായി പങ്കാളികളാവുകയാണ് പലരും ചെയ്യുന്നത്.

എറിയുന്ന പന്ത് തിരിച്ചു വരുന്നതു പോലുളള ചില പ്രതികരണങ്ങളാണ് നിങ്ങളുടെ പങ്കാളി പ്രതീക്ഷിക്കുന്നത്.

മത്സരങ്ങള്‍ക്ക് കൊതിക്കുന്നവരും അതില്‍ വിജയിക്കാനാഗ്രഹിക്കുന്നവരുമാണ് പൊതുവേ പുരുഷജനം. സദാ മത്സരസജ്ജമാണ് അവരുടെ മനസ്. അതുപോലെതന്നെയാണ് അംഗീകാരത്തിന്റെ കാര്യവും.

വികാരം ജ്വലിപ്പിക്കാന്‍ തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനം പോയിട്ട് പ്രതികരണം പോലും ഉണ്ടാക്കാതെ അവസാനിക്കുന്നത് പുരുഷന്മാരില്‍ ഉണ്ടാക്കുന്ന നിരാശ ചില്ലറയല്ല.

ലൈംഗിക താല്‍പര്യങ്ങള്‍ പുരുഷനോട് തുറന്നു പറഞ്ഞാല്‍ പിന്നെ അവന്റെ എല്ലാ ശ്രമവും അത് സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാവും. അതിനുവേണ്ടിയുളള എല്ലാ ശ്രമവും പുതിയ അനൂഭൂതിയുടെ വാതിലുകളാണ് തുറന്നു തരുന്നത്.

വികാര കേന്ദ്രത്തിലെ അമര്‍ന്ന ചുംബനത്തില്‍ നിന്നും ശരീരമാകെ പാഞ്ഞു പടര്‍ന്ന മിന്നല്‍പിണറിനെക്കുറിച്ചും അപ്രതീക്ഷിതമായ വിരല്‍സ്പര്‍ശം നല്‍കിയ കോരിത്തരിപ്പിനെക്കുറിച്ചും തുറന്നു പറയുന്നതു കൊണ്ട് നല്ലതേ വരൂ.

കിടപ്പറയില്‍ ഭാവന ചിറകു വിരിച്ചു പറക്കണം. അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച് ബോറാക്കേണ്ടതല്ല മന്മഥ ലീല. തിരക്കഥ അഴിച്ചു പണിയാനും പുതിയ രംഗങ്ങള്‍ എഴുതിച്ചേര്‍ക്കാനും പുരുഷനും സ്ത്രീയും ഒരുമിച്ച് തുനിഞ്ഞാല്‍ സംഭവം ഉജ്ജ്വലമാവും.

അതിന്റെ ചൂടിലൂറുന്ന വിയര്‍പ്പു തുളളികള്‍ സംതൃപ്തിയുടെ സാഗരങ്ങളിലേയ്ക്ക് ഒഴുകിയിറങ്ങും. അതിനു വേണ്ടിയാകട്ടെ ഇനി മുറിയുടെ കതകടയുന്നത്.

Get Notifications from Malayalam Indiansutras