പോര്‍ട്ട്‌മൗത്ത് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പಠനറിപ്പോര്‍ട്ടുമായി രംഗത്തെത്തിയത്. ശരാശരി 42 വയസ്സ് പ്രായമുളള ആരോഗ്യദൃഡഗാത്രരായ ആറ് പുരുഷന്‍മാരില്‍ ഇവര്‍ നടത്തിയ പಠനത്തെ തുടര്‍ന്നാണ് ഈ കണ്ടെത്തല്‍. ഇവരോട് രണ്ടാഴ്‌ച ദിവസവും 400 ഗ്രാം തക്കാളി സൂപ്പ് കഴിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടു.
ഈ രണ്ടാഴ്‌ച കാലയളവില്‍ ഇവരുടെ ശുക്‌ള വര്‍ദ്ധനവ് 7-12 ശതമാനത്തിനിടെയായിരുന്നു. പുരുഷവന്ധ്യതയ്‌ക്ക് പ്രധാന കാരണം ശുക്‌ളത്തില്‍ ലെകോപീനിന്റെ കുറവാണ്. അതിനാല്‍ പുരുഷവന്ധ്യതയെ പ്രതിരോധിക്കാനുളള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനായി ഈ പಠനഫലത്തിന്റെ ചുവട് പിടിച്ച് കൂടുതല്‍ ഗവേഷണം നടത്താനുളള ഒരുക്കത്തിലാണ് ശാസ്‌ത്രസംഘം. ഇവരുടെ പಠനറിപ്പോര്‍ട്ട് ബ്രിട്ടീഷ് ജേണല്‍ ഓഫ് യൂറോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തക്കാളി അടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ആരോഗ്യദായകമാണെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ തക്കാളി സഹായകമാണെന്ന് കണ്ടെത്തുന്നത് ഇതാദ്യമായാണ്. തണ്ണിമത്തന്‍, ചുവന്ന മുന്തിരി, പപ്പായ തുടങ്ങിയവയിലും ലെകോപീന്‍ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്.