•  

പുരുഷന്‍ എന്തിന് ബലാല്‍സംഗം ചെയ്യുന്നു?

Rape
 
അമേരിക്കയില്‍ ഓരോ ആറ്‌ മിനിറ്റിലും ഒരു സ്‌ത്രീയെങ്കിലും മാനഭംഗത്തിനിരയാവുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതില്‍ 85% സ്‌തീകള്‍ക്കും തങ്ങളെ ബലാല്‍സംഗം ചെയ്‌തയാളെ അറിയാം. എന്നാല്‍ 84% ബലാല്‍സംഗങ്ങളും റിപ്പോര്‍ട്ട്‌ ചെയ്‌പ്പെടുന്നില്ല.

ബലാല്‍സംഗത്തിനിരയായവരെ കുറിച്ച് ആയിരകണക്കിന്‌ വാര്‍ത്തകളും ഫീച്ചറുകളും ഇന്റര്‍നെറ്റിലും മറ്റ്‌ വാര്‍ത്താമാധ്യമങ്ങളിലും കാണും. എന്നാല്‍ എന്തിനാണ്‌ പുരുഷന്‍ സ്‌ത്രീയെ ബലാല്‍ക്കാരം ചെയ്യുന്നതെന്നതിനെ കുറിച്ച്‌ അധികമാരും ചിന്തിക്കാറില്ല. അവരുടെ കാമം തീര്‍ക്കാനോ അതോ തന്നേക്കാള്‍ ശക്തി കുറഞ്ഞവരില്‍ തന്റെ ശക്തി തെളിയിക്കാനുളള പ്രകടനമോ?

ഒരു വ്യക്തി മറ്റൊരു വ്യക്തിയെ അവരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ നിര്‍ബന്ധിച്ച ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പ്രക്രിയയെന്നാണ് ബലാല്‍സംഗത്തിന് സൈക്കോളജിസ്റ്റുകള്‍ നല്‍കിയിരിക്കുന്ന നിര്‍വച്ചനം. ലൈംഗികസംതൃപ്‌തി നേടുകയെന്നതിനെക്കാള്‍ ഇരയ്‌ക്ക്‌ മേല്‍ ആധിപത്യം സ്ഥാപിക്കുക അല്ലെങ്കില്‍ ഇരയെ കീഴപ്പെടുത്തുകയെന്നതാണ് ബലാല്‍സംഗത്തിന്‌ ഒരു പുരുഷനെ പ്രേരിപ്പിക്കുന്നതിന്‍റെ പ്രധാനകാരണമെന്നാണ്‌ പഠനറിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്.

അടുത്ത പേജില്‍ ....
ഇച്ഛാഭംഗത്തില്‍ നിന്നുണ്ടാവുന്ന പ്രതികാരമനോഭാവം

English summary
In the United States, a woman is sexually assaulted or raped every six minutes . 85% of victims know their attacker and 84% of rapes will go unreported,
Story first published: Saturday, August 4, 2007, 5:30 [IST]

Get Notifications from Malayalam Indiansutras