സ്‌ത്രീകള്‍ക്ക്‌ സൈബര്‍ സെക്‌സില്‍ താത്‌പര്യമേറുന്നു

ആധുനിക കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിന്റെ സ്വാധീനം സ്‌ത്രീകളുടെ ലൈംഗിക ജീവിതത്തിലും അഭിരുചികളിലും മാറ്റം വരുത്തുന്നതായി ആസ്‌ട്രേലിയയില്‍ നടത്തിയ സര്‍വെയില്‍ കണ്ടെത്തി.

ജോണ്‍ സോവേഴ്‌സ്‌ എന്ന ഗ്രന്ഥകാരിയാണ്‌ താന്‍ പുതുതായി രചിയ്‌ക്കുന്ന 'സെക്‌സ്‌ ലൈവ്‌സ്‌ ഓഫ്‌ ഓസ്‌ട്രേലിയന്‍ വുമണ്‍' എന്ന ഗ്രന്ഥത്തിന്‌ വേണ്ടി സര്‍വെ സംഘടിപ്പിച്ചത്‌. 2000 ഓളം പേര്‍ പങ്കെടുത്ത സര്‍വെ മാറുന്ന സ്‌ത്രീ ലൈംഗികതയെപ്പറ്റി ഒട്ടേറെ വിവരങ്ങളാണ്‌ പുറത്തു കൊണ്ടു വന്നിരിയ്‌ക്കുന്നത്‌.

സൈബര്‍ സെക്‌സ്‌ സ്വതന്ത്രവും കുറ്റബോധമുണ്ടാക്കത്തതും അതെ സമയം ഉത്തേജനം നല്‌കുന്നതുമാണ്‌. ഗര്‍ഭിണിയാകുമെന്ന ശങ്കയും വേണ്ടെ, സര്‍വെയില്‍ പങ്കെടുത്ത്‌ സ്‌ത്രീകള്‍ പറയുന്നു

സര്‍വെയിലെ കണക്കകളനുസരിച്ച്‌ ആസ്‌ട്രേലിയയിലെ അമ്പത്‌ ശതമാനം സ്‌‌ത്രീകളും മൊബൈലിലൂടെ ലൈംഗിക ചുവയുള്ള ടെക്‌സ്റ്റ്‌ സന്ദേശങ്ങള്‍ അയച്ചിട്ടുള്ളവരോ സ്വീകരിച്ചിട്ടുള്ളവരോ ആണ്‌.

ഇരുപതുകാരികളും അമ്പതുകാരികളുമാണ്‌ സൈബര്‍ സെക്‌സില്‍ കൂടുതല്‍ സജീവമായി പങ്കെടുക്കുന്നത്‌. സൈബര്‍ സെക്‌സ്‌ കൂടുതല്‍ സുരക്ഷിതമാണെന്നും ഇവര്‍ പറയുന്നു.

അതെ സമയം ഈ രീതിയെ എതിര്‍ക്കുന്നവരുടെ എണ്ണവും കുറവല്ല, സൈബര്‍ സെക്‌സ്‌ ശൂന്യവും സംതൃപ്തി  പ്രദാനം ചെയ്യാത്തതും അന്തസ്സില്ലാത്തതുമാണെന്നാണ്‌ ഇവരുടെ അഭിപ്രായം.

സര്‍വെയ്യില്‍ കണ്ടെത്തിയ മറ്റൊരു ഞെട്ടിയ്‌ക്കുന്ന വിവരം അഞ്ചിലൊന്ന്‌ സ്‌ത്രീകളും സ്വയം നിര്‍മ്മിയ്‌ക്കുന്ന സെക്‌സ്‌ ടേപ്പുകളില്‍ അഭിനയിക്കുന്നുണ്ടെന്നതാണ്‌. ഇരുപതിനിടെ പ്രായമുള്ള 22 ശതമാനം പേരും മുപ്പതിനിടെ പ്രായമുള്ള 20 ശതമാനം സ്‌ത്രീകളും സ്വന്തം സെക്‌സ്‌ ടേപ്പുകള്‍ നിര്‍മിച്ചിട്ടുള്ളവരാണ്‌. തങ്ങളുടെ സെക്‌സ്‌ ടേ‌പ്പ്‌ കാണുന്നത്‌ കൂടുതല്‍ ആഹ്ലാദം പകരുന്ന കാര്യമാണെന്നും ഇക്കൂട്ടര്‍ സമ്മതിയ്‌ക്കുന്നു.

സൈബര്‍ സെക്‌സിനെ എതിര്‍ക്കുന്നവരേക്കാള്‍ രണ്ടിരട്ടിയാണ്‌ സൈബര്‍ സെക്‌സിനെ അനുകൂലിയ്‌ക്കുന്നവരുടെ എണ്ണമെന്ന്‌ സര്‍വെ സംഘടിപ്പിച്ച ജോവന്‍ വെളിപ്പെടുത്തുന്നു.

സൈബര്‍ സെക്‌സ്‌ ഇഷ്ടപ്പെടുന്നവരില്‍ പലരും വെബ്‌ ക്യാമിലൂടെ പങ്കാളിയ്‌ക്കുന്ന മുമ്പിലോ അപരിചിതരുടെ മുമ്പിലോ ശരീര പ്രദര്‍ശനം നടത്താന്‍ മടിയില്ലെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്‌.

Story first published: Thursday, July 17, 2008, 14:12 [IST]
Please Wait while comments are loading...