•  

പ്രണയത്തിന്റെ പാനീയം ഷാംപെയിന്‍

Champagne
 
5 ഷാംപെയിന്‍
പ്രണയത്തിന്റെ പാനീയം എന്നാണ് ഷാംപെയിനെ വിളിക്കുന്നത് തന്നെ. എന്നാല്‍ അമിതമായാല്‍ അമൃതം വിഷം എന്നപോലെ ഷാംപെയിനും അധികം കഴിച്ചിട്ട് കാര്യമില്ല. വളരെ ചെറിയ അളവില്‍ കഴിയ്ക്കുന്നത് ശരീരത്തെ വാം അ്പ്പാക്കാന്‍ സഹായിക്കും.

6 ജിങ്കോ
ഒരിനം പൂക്കാത്ത ചെടിയാണിത്. പ്രായാധിക്യം വന്നവരിലെ ഓര്‍മ്മക്കുറവിനുള്ള മരുന്നായിട്ടാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നത്. എന്നാല്‍ പിന്നീട് ലൈംഗികപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് ഫലപ്രദമാണെന്ന് കണ്ടെത്തി. ലൈംഗികബന്ധത്തിനിടയില്‍ നിട്രിക് ഓക്‌സൈഡിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താന്‍ ഇതിലടങ്ങിയ രാസവസ്തുക്കള്‍ക്ക് കഴിവുണ്ട്. അങ്ങനെ ജനനേന്ദ്രിയങ്ങളിലേയ്ക്കുള്ള രക്ത ചംക്രമണം വര്‍ധിക്കും. എന്നാല്‍ രക്തം നേര്‍ക്കാനുള്ള മരുന്ന് കഴിയ്ക്കുന്നവരും ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവരും ജിങ്കോ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പുണ്ട്.

7 വാഴപ്പഴം
പുരുഷന്മാരിലെ ലൈംഗികശേഷി കൂട്ടാന്‍ വാഴപ്പഴത്തിന് കഴിവുണ്ടെന്ന് പഠനങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈമാണ് ഇതിന് സഹായിക്കുന്നത്.

8 ശതാവരി(ഓസ്പരാഗസ്)
ആയൂര്‍വേദത്തില്‍ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശിക്കുന്ന മരുന്നുകളില്‍ മുന്‍പന്തിയിലാണ് ശതാവരിയുടെ സ്ഥാനം. ഇതിന്റെ കിഴങ്ങ്് വിറ്റമിന്‍ ഇയുടെ കലവറയാണ്. ലൈംഗിക ഹോര്‍മ്മോണ്‍ വര്‍ധിപ്പിക്കാന്‍ ഇതു സഹായിക്കും.

മുന്‍പേജില്‍
സെക്‌സ് ഡ്രൈവ് കൂട്ടാന്‍ 8ഭക്ഷണം

Story first published: Thursday, June 3, 2010, 10:57 [IST]

Get Notifications from Malayalam Indiansutras