സ്ത്രീകളുടെ കണ്ണീരിനൊപ്പമുള്ള രാസപദാര്‍ത്ഥം പുരുഷന്മാരില്‍ ലൈംഗിക താത്പര്യമുണര്‍ത്തുന്ന ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ വ്യതിയാനത്തിനിടയാക്കുന്നവെന്നാണ് ഇസ്രയേലിലെ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണാണ് ലൈംഗിക ഉത്തേജനത്തിന് പിന്നില്‍ പ്രവര്‍ത്തിയ്ക്കുന്നത്.
ആറ് സ്്രതീകളുടെ കണ്ണീര്‍ പ്രത്യേകം എടുത്ത ശേഷം പരീക്ഷണാര്‍ത്ഥം പുരുഷന്‍മാരെ മൂക്കിനു താഴെ വെച്ചുകൊണ്ടാണ് പരീക്ഷണം നടത്തിയത്. ട്രാജഡി സിനിമകള്‍ കാണിച്ചാണ് സ്ത്രീകളുടെ കണ്ണീര്‍ ഗവേഷകര്‍ ശേഖരിച്ചത്.
സാധാരണ ഉപ്പുവെള്ളവും കണ്ണീരും ഇടകലര്‍ത്തി പരീക്ഷിച്ചപ്പോഴുണ്ടായ ഹോര്‍മോണ്‍ വ്യതിയാനവും ശരീര താപനിലയിലെ മാറ്റവും പഠനവിധേയമാക്കയാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് വെയ്‌സ്മാന്‍ ഇന്‍സിസ്റ്റിറ്റിയൂട്ടിലെ പ്രൊഫസര്‍ നോം സോബല്‍ പറയുന്നു.
സാധാരണ ഉപ്പുവെള്ളത്തിന്റെ ഗന്ധം ശ്വസിച്ചപ്പോഴുണ്ടായതിനേക്കാള്‍ കണ്ണുനിരിന്റെ ഗന്ധം മണത്തപ്പോള്‍ ഹോര്‍മോണ്‍ വിതാനം ശരാശരി 13 ശതമാനം കുറഞ്ഞെന്നാണ് കണ്ടെത്തല്‍. പുരുഷന്‍മാരുടെ ശാരീരത്തിന്‍െ താപനിലയും ഹൃദയമിടിപ്പും കുറഞ്ഞതായും കണ്ടെത്തി. മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാവുന്ന രാസപദാര്‍ത്ഥങ്ങള്‍ മറ്റുള്ളവരുടെ വികാരവിചാരങ്ങളെ സ്വാധീനിയ്ക്കുമെന്ന് പ്രൊഫസര്‍ നോം സോബല്‍ പറയുന്നു.