ഇത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഗമമാക്കുകയും രക്തചംക്രമണം ത്വരിതപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. യഥാര്‍ത്ഥത്തില്‍ ബദാംപരിപ്പല്ല ഇവിടെ താരം ഈ അമിനോ ആസിഡ് തന്നെയാണ്.
അതിനാല്‍ത്തന്നെ ദിവസവും ബദാംപരിപ്പ് കഴിയ്ക്കാന്‍ കഴിയുന്നില്ലെങ്കില്‍ പലതരം പയറുവര്‍ഗങ്ങള്‍, ഗോതമ്പുല്‍പ്പന്നങ്ങള്‍, സാല്‍മണ്‍ മത്സ്യം എന്നിവ കഴിച്ചാലും മതിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇവയെല്ലാം അര്‍ഗിനൈന്‍ എന്നു വിളിക്കുന്ന അമിനോ ആസിഡിനാല്‍ സമ്പന്നമാണത്രേ.
ഇതിനൊപ്പം നന്നായി വ്യായാമം ചെയ്ത് വയറിലെ കൊഴുപ്പടിയുന്നത് തടയുകയും രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്താല്‍ കിടപ്പറയിലെ പ്രകടനത്തെക്കുറിച്ച് പുരുഷന്മാര്‍ക്ക് ആശങ്കപ്പെടേണ്ടിവരികയേയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.