•  

ഉദ്ധാരണം നിലനിര്‍ത്താന്‍ ചിലന്തിവിഷം

Love Making
 
പലരെയും അലട്ടുന്നതാണ് കിടപ്പറയിലെ പ്രശ്‌നങ്ങള്‍ ലൈംഗികശേഷിക്കുറവും താല്‍പര്യമില്ലായ്മയും എന്നുവേണ്ട അങ്ങനെ ഒട്ടേറെ പ്രശ്‌നങ്ങളുണ്ട്. പലരും ഇത്തരം പ്രശ്‌നങ്ങള്‍ മറികടക്കാന്‍ പലതരം ഔഷധങ്ങളെയാണ് ആശ്രയിക്കുന്നത്.

ഇതില്‍ മുമ്പനാണ് വയാഗ്രയെന്ന ഔഷധം, ലോകമൊട്ടുക്കും പരക്കെ സ്വീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണിത്. എന്നാല്‍ വയാഗ്രപോലും തോല്‍ക്കുന്ന ചില സന്ദര്‍ഭങ്ങളുണ്ടത്രേ, ഇത്തരം അവസരത്തില്‍ ഉപയോഗിക്കാന്‍ ഒരു പുതിയ ഔഷധം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഒരിത്തിരി ബിസേര്‍ ആണ് ഈ ഔഷധം എന്നുമാത്രം, എന്താണെന്നല്ലേ ചിലന്തി വിഷം.

അതേ പേടിക്കേണ്ട ചിലന്തിവിഷത്തിന് വയാഗ്രയേക്കാള്‍ പവറുണ്ടുത്രേ. ബ്രസീലില്‍കാണുന്ന ഒരിനം ചിലന്തയുടെ കടിയേല്‍ക്കുന്നവരില്‍ നാലുമണിക്കൂറോളം ലിംഗം ഉദ്ധരിച്ചുനില്‍ക്കുമെന്ന പാര്‍ശ്വഫലത്തിലൂന്നിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.

ഉര്‍വ്വശീശാപം ഉപകാരമായി എന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പുരുഷന്മാരില്‍ പലരും നേരിടുന്ന ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്ക് ഈ ചിലന്തിവിഷം ഔഷധമാക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ജോര്‍ജ്ജിയയിലെ മെഡിക്കല്‍ കോളെജിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.

ഇനി ഉദ്ധാരണത്തിനായി ചിലന്തിയുടെ കടി വാങ്ങാമല്ലോ എന്ന് ചിന്തിക്കരുത്. കാരണം ഉദ്ദാരണത്തിനൊപ്പം കഠിനമായ വേദനയും മസിലുകളുടെ നിയന്ത്രണം നഷ്ടമാകലും, ശ്വാസതടസ്സവുമെല്ലാം ഈ വിഷം കൊണ്ടുണ്ടാകും. അതിനാല്‍ത്തന്നെ ഈ വിഷത്തില്‍ നിന്നും ഉദ്ധാരണത്തിന് കാരണമാകുന്ന ടോക്‌സിന്‍ വേര്‍തിരിച്ചെടുത്ത് നിര്‍മ്മിക്കുന്ന ഔഷധം വരുന്നതുവരെ കാത്തിരിക്കണം. പുരുഷന്മാര്‍ക്ക് മാത്രമല്ല സ്ത്രീകളുടെ ലൈംഗിക പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

English summary
New research shows that one arachnid might actually be best kept by your bedside. A single bite from the Brazilian wandering spider has been shown to have side-effects including four-hour long erections
Story first published: Saturday, September 17, 2011, 16:21 [IST]

Get Notifications from Malayalam Indiansutras