•  

സ്ത്രീ ചിന്തിക്കുന്നത് ശാപ്പാട്, പുരുഷന്‍ സെക്‌സ്‌

Man
 
ലണ്ടന്‍: പുരുഷനും സ്ത്രീയും എന്തിനെ കുറിച്ചായിരിക്കും ഏറ്റവും കൂടുതല്‍ ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്തായാലും ഓഹിയോ സര്‍വകലാശാലയിലെ മനഃശാസ്ത്രജ്ഞര്‍ ഈ വിഷയത്തെ കുറിച്ച് നടത്തിയ പഠനത്തിനൊടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഏറെ രസകരമാണ്.

പുരുഷന്മാര്‍ അധികസമയവും സെക്‌സിനെ കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളാവട്ടെ ഭക്ഷണകാര്യത്തെ കുറിച്ചുള്ള ആലോചനയ്ക്കാണ് അധികസമയവും ചെലവഴിക്കുന്നത്. അടുത്ത ലക്കം ജേര്‍ണര്‍ ഓഫ് സെക്‌സ് റിസര്‍ച്ചില്‍ പഠനത്തിന്റെ വിശദമായ റിപ്പോര്‍ട്ടുണ്ടാവും.

ഒരുദിവസം  ശരാശരി 19 തവണയെങ്കിലും ലൈംഗിക ചിന്തകള്‍ പുരുഷന്റെ മനസ്സിലേക്ക് കടന്നുവരുന്നുണ്ട്. എന്നാല്‍ അപൂര്‍വം ചിലരില്‍ ഇത് 388 തവണയ്ക്കു മുകളിലാണ്. ഭക്ഷണത്തെ കുറിച്ച് പുരുഷന്‍ ഒരു ദിവസം 18 തവണയും ഉറക്കത്തെ കുറിച്ച് 11 തവണയും ചിന്തിക്കും. വനിതകളിലാവട്ടെ ശരാശരി പത്തുതവണയാണ് സെക്‌സ് ചിന്തകള്‍ കടന്നു വരുന്നത്. എന്നാല്‍ 18 തവണ ഭക്ഷണത്തെ കുറിച്ചും 11 തവണ ഉറക്കത്തെ കുറിച്ചും ചിന്തിക്കും.


ഈ വിഷയത്തില്‍ നേരത്തെയുണ്ടായിരുന്ന ഒരു പഠന റിപ്പോര്‍ട്ട് അതിശയോക്തിപരമായിരുന്നു. ഒരു ദിവസം മാത്രം 8000 തവണ പുരുഷന്‍ സെക്‌സിനെ കുറിച്ച് ചിന്തിക്കുമെന്നും ഓരോ ഏഴ് സെക്കന്റിലും അവന്റെ മനസ്സില്‍ ലൈംഗികതയാണ് കടന്നു വരുന്നതെന്നുമായിരുന്നു ആ റിപ്പോര്‍ട്ട്. ഉണര്‍ന്നിരിക്കുന്ന സമയത്തെ കാര്യം മാത്രം കാര്യമായിരുന്നു ഇത്.

English summary
A new study has found it’s wrong to believe that men think about sex every seven seconds but, of course, they do think of it more than women do, as the latter think more about food than sex, says a new study.
Story first published: Thursday, December 1, 2011, 12:36 [IST]

Get Notifications from Malayalam Indiansutras