പുരുഷന്മാരില്‍ സെക്‌സ് പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ പ്രധാന വില്ലനാണ് ഉദ്ധാരണക്കുറവ്. നാല്‍പതു കഴിഞ്ഞവരിലാണ് ഈ പ്രശ്‌നം കൂടുതലായി കണ്ടുവരുന്നതെങ്കിലും ജീവിതരീതികളും അസുഖങ്ങളും ചെറുപ്പക്കാരിലും ഈ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇതിന് വൈദ്യശാസ്ത്രത്തില്‍ ചികിത്സയുമുണ്ട്.
സ്ത്രീകളില്‍ ആര്‍ത്തവവിരാമം സെക്‌സ് താല്‍പര്യങ്ങള്‍ കുറയ്ക്കുന്നതായി കണ്ടുവരുന്നുണ്ട്. മാനസികമായും ശാരീരികമായും ഒരു സ്ത്രീ പ്രശ്‌നങ്ങള്‍ നേരിടുന്ന ഒരു കാലഘട്ടമാണിത്. മെനോപോസ് തങ്ങളുടെ സ്ത്രീത്വം നശിപ്പിച്ചു കളയും എന്നൊരു ധാരണ പല സ്ത്രീകളിലും സെക്‌സിനോട് വിമുഖതയുണ്ടാക്കുന്നതുണ്ട്. ഇതുകൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ലൈംഗികബന്ധം വേദനയുളവാക്കുന്നതും സെക്‌സിനോട് മുഖം തിരിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നു.
കുഞ്ഞുണ്ടാകുന്നത് ദമ്പതികള്‍ക്കിടയിലെ സെക്‌സ് കുറയ്ക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ത്രീകളില്‍. കുഞ്ഞിനെപ്പറ്റിയുള്ള ചിന്തയും കുഞ്ഞിന്റെ പരിചരണവും ആണ്‍, പെണ്‍ ഭേദമില്ലാതെ സെക്‌സിന് ഭംഗം വരുത്തുന്നുണ്ട്.
മദ്യപാനവും പുകവലിയും സ്ത്രീ പുരുഷന്മാരില്‍ ലൈംഗിക പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. നിത്യേനയുള്ള മദ്യപാനം പുരുഷന്മാരില്‍ പിറ്റിയൂട്ടറി ഗ്രന്ഥിയെ ബാധിക്കുകയും അതുവഴി സംവേദനക്ഷമത കുറയുകയും ചെയ്യും. അമിതമായി മദ്യം ഉപയോഗിക്കുന്ന പുരുഷന്മാരില്‍ ലൈംഗികശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഉറക്കക്കുറവ് പലരിലും സെക്‌സ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശരിയായ ഉറക്കം ലഭിക്കാത്തത് ശരീരത്തെ തളര്‍ത്തുകയും ഇത് സെക്‌സിനെ ബാധിക്കുകയും ചെയ്യും.
ഡിപ്രഷനും പലരുടേയും ജീവിതത്തില്‍ സെക്‌സിനെ ബാധിക്കുന്ന ഒന്നാണ്. ചിലര്‍ ഡിപ്രഷന്‍ മാറുവാനുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടായിരിക്കും. ഇത്തരം മരുന്നുകള്‍ സെക്‌സ് താല്‍പര്യങ്ങളെ നശിപ്പിക്കുന്നതായി കണ്ടുവരുന്നുണ്ട്.
ഇവയ്ക്കു പുറമെ ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും സെക്‌സ് ജീവിതത്തെ നശിപ്പിക്കുന്നുണ്ട്.