•  

സെക്‌സ് പ്രശ്‌നങ്ങള്‍ക്ക് വയാഗ്ര കോണ്ടംസ്

Condoms
 
സാധാരണ കോണ്ടംസില്‍ തൃപ്തരല്ലാത്തവര്‍ക്കായി ഇതാ പുതിയ വയാഗ്ര കോണ്ടംസ്. ഡ്യൂറക്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ കോണ്ടംസിനുള്ളിലെ ജെല്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുമെന്നും അതുവഴി പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നുമാണ് നിര്‍മാതാക്കളുടെ അവകാശവാദം.

ഇതിലെ ജെല്‍ ശരീരവുമായി സമ്പര്‍ക്കത്തില്‍ വന്നാല്‍ നേരിട്ട് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും. നൈട്രോഗ്ലിസറിന്‍ ഉപയോഗിച്ചാണ് ഈ ജെല്‍ നിര്‍മിച്ചിരിക്കുന്നത്. നെഞ്ചു വേദനയ്ക്കും ഹൃദയരോഗങ്ങള്‍ക്കും ചികിത്സിക്കാന്‍ നൈട്രോഗ്ലിസറിന്‍സാധാരണ ഉപയോഗിക്കാറുണ്ട്.

സിഎസ്ഡി 500 എന്ന പേരിലുള്ള ഈ കോണ്ടംസ് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ യുകെ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങുമെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വയാഗ്രയുടെ പോലെ ലൈംഗിക ശേഷി കുറഞ്ഞവര്‍ക്കു വേണ്ടിയല്ലാ, മറിച്ച് കോണ്ടംസ് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുമൂലം മടി കാണിക്കുന്നവരെ ഉദ്ദേശിച്ചാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. ലൈംഗികരോഗങ്ങള്‍ തടയാനും ഗര്‍ഭധാരണം ഒഴിവാക്കുവാനും നൂറുശതമാനം ഇവ ഉപയോഗപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇവ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ തന്നെ വാങ്ങാനും കഴിയും. വയാഗ്ര ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് സാധാരണ നല്‍കാറ്.

സെക്‌സ് കൂടുതല്‍ സന്തോഷപ്രദമാക്കാന്‍ ഇത്തരം വയാഗ്ര കോണ്ടംസ് സഹായിക്കുന്നതായി പരീക്ഷണാടിസ്ഥാനത്തില്‍ ഇവ ഉപയോഗിച്ച ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടതായി ഇവ നിര്‍മിച്ച ഫ്യൂച്ചുറ മെഡിക്കല്‍ കമ്പനി വക്താവ് പറഞ്ഞു.

English summary
A patented gel in a new condom promises to boost lovemaking by promoting blood flow.The gel inside the tip of the sheath rapidly permeates the skin to boost blood flow, giving men a welcome lift,
Story first published: Thursday, January 5, 2012, 10:13 [IST]

Get Notifications from Malayalam Indiansutras