•  

വിവാഹം ചുംബനത്തിന്റെ മാധുര്യം കുറയ്ക്കും

Kissing 2
 
വിവാഹത്തിനു മുമ്പ് പങ്കാളിയില്‍ നിന്നു ലഭിച്ചിരുന്ന ചുംബനത്തിന്റെ ചൂടും ചൂരും ഇപ്പോഴില്ലെന്ന് ചിലരെങ്കിലും ആശങ്കപ്പെടാറുണ്ട്. എന്താണ് ഇതിനു കാരണം? ബ്രിട്ടണില്‍ നടത്തിയ ഒരു പഠനം രസകരമായ ചില വിവരങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്. 20 ശതമാനത്തോളം ദമ്പതികള്‍ ഒരാഴ്ച മുഴുവന്‍ ചുംബിക്കാതിരുന്നിട്ടുണ്ട്. മറ്റു ചിലരോ ചുംബിച്ചാല്‍ അത് നാലോ അഞ്ചോ സെക്കന്റ് മാത്രം നീണ്ടു നില്‍ക്കും.

ഇനി വിവാഹം കഴിക്കാത്തവരുടെ കാര്യം പരിഗണിക്കുകയാണെങ്കില്‍ ആഴ്ചയില്‍ ചുരുങ്ങിയത് 11 തവണയെങ്കിലും ഇരുവരുടെയും ചുണ്ടുകള്‍ ഒന്നിക്കും. പലപ്പോഴും മിനിറ്റുകള്‍ നീണ്ട ചുംബനം തന്നെയുണ്ടാവും.

ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷനാണ് രസകരമായ ഈ പഠനം നടത്തിയത്. ചുംബനത്തിന് ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ടെന്നും വൈകാരികമായ അവസ്ഥ വിവാഹത്തിനു ശേഷവും നിലനിര്‍ത്താന്‍ സാധിക്കണമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു.

പലര്‍ക്കും വിവാഹത്തിനു മുമ്പ് ലഭിച്ച ചുംബനത്തെ കുറിച്ചും അതുണ്ടാക്കിയ വൈകാരികമായ ഉണര്‍വിനെ കുറിച്ചും വ്യക്തമായ ബോധമുണ്ട്. എപ്പോള്‍? എവിടെ നിന്ന്? എങ്ങനെ? എന്നെല്ലാം ഓര്‍മ്മിച്ചുപറയാന്‍ സാധിക്കും. എന്നാല്‍ വിവാഹത്തിനുശേഷമുള്ള അത്തരമൊരു ഓര്‍മ ആര്‍ക്കുമില്ലെന്നതാണ് വാസ്തവം.

English summary
A survey in Britian has found one in five married couples does not kiss for a whole week and when they do, it is usually a quick smooch lasting not more than five seconds.

Get Notifications from Malayalam Indiansutras