ഗാഢമായ ഒരു ലൈംഗിക ചുംബനം നല്‍കുന്ന തീവ്രമായ അനുഭൂതി അനുഭവിച്ചിട്ടുളളവര്‍ക്കറിയാം. മേല്‍ചുണ്ടില്‍ നിന്നും ലൈംഗിക കേന്ദ്രങ്ങളിലേയ്ക്ക് ഒരു ഊര്‍ജപ്രവാഹമുണ്ടാകുമെന്ന് താന്ത്രിക വിദഗ്ദ്ധര്‍ പറയുന്നു.
നിങ്ങള്‍ക്ക് എത്രവിധത്തില്‍ ചുംബിക്കാനറിയാം? അതില്‍ അറിയാന്‍ എന്തിരിക്കുന്നു എന്നു ചിലര്‍ ചോദിച്ചേക്കാം. ഇതൊക്കെ ആശാന്മാരില്ലാതെ പഠിക്കുന്ന പാഠങ്ങളല്ലേ എന്ന് ചോദ്യം തുടരുന്നതും കേള്‍ക്കുന്നുണ്ട്. എന്നാല്‍ 10 തരത്തിലുളള ചുംബനരീതികള്‍ ഉണ്ടെന്നറിയുക. ഓരോന്നും നിങ്ങളെ ഉണര്‍ത്തുന്നത് ഓരോ വിധത്തിലായിരിക്കും.
ഇണയുടെ മുഖത്തെ അതിവേഗത്തിലുളള ചുംബനങ്ങള്‍ കൊണ്ടു മൂടുക. കണ്‍പോളകള്‍, ചെന്നി, നെറ്റിത്തടം, കവിളുകള്‍ എന്നിവ കേന്ദ്രീകരിച്ചാകണം ചുംബനങ്ങള്‍. ചുംബിക്കുമ്പോള്‍ നിങ്ങളുടെ കണ്‍പീലികള്‍ കൊണ്ട് ഇണയുടെ മുഖത്ത് സാവധാനം ഉഴിയണം.
ആസക്തി കൊണ്ട് അപ്പോള്‍ ഇണയുടെ വായ് തുറന്നു വരുമെന്നാണ് കാമശാസ്ത്രം പറയുന്നത്. ശ്വാസം പോലും നിലച്ചു പോകുന്ന ഈ ചുംബനം പരിശുദ്ധമായ ഒരാചാരമാണെന്ന് മുനി രേഖപ്പെടുത്തുന്നു.