•  

സെക്‌സിന് വെളിച്ചെണ്ണ ലൂബ്രിക്കന്റ് വേണ്ടേ വേണ്ട

ലൈംഗിക ബന്ധം സുഗമമാക്കാന്‍ ശരീരം തന്നെ അത്യാവശ്യം ലൂബ്രിക്കന്റ്‌സ് ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് കുറവായിരിക്കും. അത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ഏറെ വേദനാജനകം ആയിരിക്കും.

ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ലൂബ്രിക്കന്റ്‌സിന്റെ ഉപയോഗം. എന്നാല്‍ ഏറ്റവും എളുപ്പം കൈയ്യില്‍ കിട്ടുന്ന ലൂബ്രിക്കന്റ് ആയ വെളിച്ചെണ്ണ തന്നെ അങ്ങ് ഉപയോഗിച്ചേക്കാം എന്ന് വിചാരിക്കരുത്. അത് ചിലപ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കായിരിക്കും നയിക്കുക.

Sex
 

വെളിച്ചെണ്ണ മാത്രമല്ല, ചിലര്‍ പെട്രോളിയം ജെല്ലിയും ലൂബ്രിക്കന്റ് ആയി ഉപയോഗിക്കാറുണ്ട്. യോനി ഉള്‍പ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളില്‍ ഇതെല്ലാം ഉപയോഗിക്കുന്നത് നന്നായി ആലോചിച്ച് വേണം. ഏറ്റവും നല്ലത് ഏതെങ്കില്‍ വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്‌സ് തന്നെ ആണ്.

വെളിച്ചെണ്ണയുടെ ഉപയോഗം ചിലരില്‍ കടുത്ത അസ്വസ്ഥതയാകും സൃഷ്ടിക്കുക. ഒടുവില്‍ വേദനയായിരുന്നു ഭേദം എന്ന് തോന്നുന്ന സ്ഥിതിയിലാകും കാര്യങ്ങള്‍. യോനിയ്ക്കുള്ളിലെ കോശങ്ങളേയും വെളിച്ചണ്ണയുടെ ഉപയോഗം ബാധിച്ചേക്കാം.

യോനിയ്ക്കുള്ളില്‍ പലതരും ബാക്ടീരിയങ്ങള്‍ ഉണ്ടാകും. അവയെല്ലാം പ്രശ്‌നക്കാര്‍ അല്ല. പക്ഷേ ആന്റി ബാക്ടീരിയല്‍ ആയ വെളിച്ചെണ്ണ അകത്ത് ചെന്നാല്‍ ആവശ്യമുള്ള ബാക്ടീരിയങ്ങള്‍കൂടി ചത്തുപോകും. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേകതയുണ്ട്. തണുപ്പ് കാലത്ത് നോക്കിയാല്‍ അത് മനസ്സിലാകും. ഉറഞ്ഞ് പോകാനോ ഒരു പാളിയായി മാറാനോ ഉള്ള സാധ്യത തള്ളിക്കളയാനോ പറ്റില്ല. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ അത് എത്ര ബുദ്ധിമുട്ടുണ്ടാക്കും എന്ന് ആലോചിച്ച് നോക്കൂ...

ഗര്‍ഭനിരോധന ഉറ ഉപയോഗിക്കുമ്പോഴും വെളിച്ചെണ്ണ ബുദ്ധിമുട്ടുണ്ടാക്കും. ലാറ്റക്‌സ് കോണ്ടങ്ങളും വെളിച്ചെണ്ണയും ചേര്‍ന്നാല്‍ കാര്യങ്ങള്‍ തീരെ സുഖകരമാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

Read more about: sex, സെക്സ്
English summary
Coconut oil is healthy. But wait! It doesn't mean that you can use it as a lubricant! Why? Well, it has its own set of disadvantages.
Story first published: Thursday, May 11, 2017, 17:24 [IST]

Get Notifications from Malayalam Indiansutras