ലം പഴയതല്ല. കൊല്ലാന്‍ അവകാശമില്ലാത്തവര്‍ക്ക് സൃഷ്ടിയ്ക്കാനും അവകാശമില്ലെന്ന തര്‍ക്കുത്തരം പറയുന്ന പിളേളര്‍ ഇക്കാലത്ത് ഏറി വരികയാണ്.
എണ്ണത്തിലും ചിലപ്പോള്‍ ചില്ലറത്തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. 10 കുട്ടികള്‍ വേണമെന്ന് ഭര്‍ത്താവും ഒന്നു മതിയെന്ന് ഭാര്യയും വാശിപിടിച്ചാല്‍ ദാമ്പത്യം സുഖപ്രദമായിരിക്കില്ല തന്നെ. വിട്ടുവീഴ്ച തന്നെയാണ് പ്രതിവിധി. ഇരുവര്‍ക്കും സമ്മതമായ ഒരു നമ്പരില്‍ തീരുമാനം ഉറപ്പിക്കേണ്ടി വരും.
മൂന്നു കുട്ടികള്‍ വേണമെന്ന നിര്‍ബന്ധക്കാരനായ ഭര്‍ത്താവും രണ്ടു മതി ചേട്ടാ എന്നു പറയുന്ന ഭാര്യയുമാണെങ്കില്‍ ഒത്തുതീര്‍പ്പ് വേഗം നടത്താം. എന്നാല്‍ ആദ്യത്തേതില്‍ അത് അത്രയെളുപ്പം നടന്നെന്നു വരില്ല.
ഇരുവര്‍ക്കും കുട്ടികള്‍ വേണ്ടെന്ന അഭിപ്രായമാണെങ്കില്‍ രക്ഷപെട്ടു എന്നു ചിന്തിക്കുന്നുണ്ടാകാം. തീര്‍ച്ചപ്പെടുത്താന്‍ വരട്ടെ. അവിടെയും ഇങ്ങനെ ചില പ്രശ്നങ്ങള്‍ ഉണ്ടായിക്കൂടെന്നില്ല. ദത്തെടുക്കണോ? വേണമെങ്കില്‍ ആണിനെയോ പെണ്ണിനെയോ? തര്‍ക്കങ്ങള്‍ ഈ വഴി വന്നു കൂടെന്നില്ല.
പണം തന്നെ പ്രശ്നം