എന്നാല്‍ ഇക്കാലത്ത് അതങ്ങ് പൂര്‍ണമായി സമ്മതിച്ചു കൊടുക്കാന്‍ വനിതാമണികള്‍ തയ്യാറായി എന്നു വരില്ല. സ്വന്തം സമ്പാദ്യം വേണമെന്നൊക്കെയുളള അത്യാഗ്രഹങ്ങള്‍ സ്ത്രീജനത്തിന് തോന്നിത്തുടങ്ങിയിട്ടുണ്ട്.
ഭാര്യയുടെ വരവ് ചെലവ് കണക്കൊക്കെ താന്‍ അറിഞ്ഞു മതിയെന്ന് ശഠിക്കുന്ന ഭര്‍ത്താവും, സാമ്പത്തിക സ്വാതന്ത്യം കൊന്നുകളഞ്ഞാല്‍ അടിയറ വയ്ക്കില്ലെന്ന് കട്ടായം പറയുന്ന ഭാര്യയും എങ്ങനെ ഒത്തു പോകും?
ജീവിത രീതിയിലെ പൊരുത്തക്കേടുകളും അഭിപ്രായവ്യത്യാസത്തിന് വഴിതുറക്കും. ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും (അതൊക്കെ ഇപ്പോള്‍ എവിടെയിരിക്കുന്നു എന്നും ചോദിക്കാം. കവികള്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ ഇങ്ങനെ ചില കാര്യങ്ങള്‍) ഉളള ഒരു പെണ്‍കുട്ടി പട്ടണത്തിന്റെ ആഡംബരത്തില്‍ പിറന്നു വളര്‍ന്ന ഒരു പുരുഷനോട് എളുപ്പം ഒത്തു പോയി എന്നു വരില്ല. തിരിച്ചും.
അടുത്ത പേജില്‍ ....
സങ്കല്‍പങ്ങളും സ്വപ്നങ്ങളും വില്ലന്‍വേഷത്തില്‍
സങ്കല്‍പങ്ങളും സ്വപ്നങ്ങളും വില്ലന്‍വേഷത്തില്‍