അടുത്ത കാലത്തായി കാറിൽ വെച്ച് സെക്സ് ചെയ്യുന്ന ആളുകളെപ്പറ്റിയുള്ള ഒരുപാട് വാർത്തകളാണ് വരുന്നത്. നമ്മളിൽ പലർക്കും കാറിൽ വെച്ച് സെക്സ് ചെയ്യുക എന്ന കാര്യം ആലോചിക്കാൻ പോലും പറ്റില്ല. തീരെ സൗകര്യപ്രദമല്ലാത്ത ഇടം, ആളുകൾ കാണുമോ എന്ന ആശങ്ക അങ്ങനെ പല കാരണങ്ങള്‍. എന്നാൽ കാറിൽ വെച്ച് സെക്സ് ചെയ്യുന്നത് ഹോബിയാക്കിയ ആളകളുണ്ട്. എന്തുകൊണ്ടായിരിക്കാം ഇത്.
എന്തുകൊണ്ടാണ് നിർത്തിയിട്ട കാറിൽ വെച്ച് ആളുകൾ സെക്സ് ചെയ്യുന്നത് എന്നറിയാൻ ഒരു സർവ്വേ നടത്തിനോക്കിയപ്പോൾ കിട്ടിയത് രസകരമായ വിവരങ്ങളായിരുന്നു. ഒറ്റരാത്രിയിലേക്കുളള ബന്ധത്തിന് തയ്യാറാകുന്ന സ്ത്രീകൾക്കൊപ്പം കാറിൽ വെച്ച് സെക്സ് ചെയ്യാറുണ്ട് എന്നാണ് ഭൂരിഭാഗം പുരുഷന്മാരും പറഞ്ഞത്. വേറെ സ്ഥലമൊന്നും കിട്ടാത്തത് കൊണ്ടാണ് കാറിൽ വെച്ച് സെക്സ് ചെയ്യുന്നത് എന്ന് പറഞ്ഞ ആളുകളും ഉണ്ട്.
ആരെങ്കിലും കാണും എന്ന റിസ്ക് ഉള്ളത് കൊണ്ടുള്ള ത്രില്ലാണ് ചിലരെയൊക്കെ കാറിൽ വെച്ച് സെക്സ് ചെയ്യാൻ പ്രേരിപ്പിക്കുന്നത്. അവിഹിത ബന്ധമാണെങ്കിൽ ഏറെ സൗകര്യം കാറാണെന്ന് പറയുന്നവരും ഉണ്ട്. ചിലർ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തീരെ കാത്തിരിക്കാൻ തയ്യാറല്ലാത്തത് കൊണ്ടും കാറിൽ വെച്ച് തന്നെ ചെയ്യുന്നു. കാറിൽ വെച്ച് സെക്സ് ചെയ്യുന്നത് സ്ത്രീകളെക്കാളും കൂടുതൽ ആസ്വദിക്കുന്നത് പുരുഷന്മാരാണെന്നും സർവ്വേ പറയുന്നു.