സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രാധാന്യമുളള ഭാഗമായാണ് കാമസൂത്ര വിവര്‍ത്തനത്തില്‍ ജി-സ്പോട്ട് പരാമര്‍ശിക്കപ്പെടുന്നത്. സ്ത്രീശരീരത്തിലെ ജി-സ്പോട്ടില്‍ സ്പര്‍ശിച്ചാല്‍ സ്ത്രീയുടെ കാമചോദനകള്‍ ഉണരുമെന്നാണ് കാമസൂത്രം പറയുന്നത്. ഈ ഭാഗത്ത് കൂടുതല്‍ നേരം സ്പര്‍ശിച്ചുകൊണ്ടിരുന്നാല്‍ ഇണ കാമോദ്ദീപനത്താല്‍ കണ്ണുകള്‍ ചുഴറ്റുമെന്ന് കാമസൂത്രം അനുശാസിക്കുന്നു.
ഇതു തെറ്റാണെന്നാണ് ഡോണിജെറുടെ വാദം. സ്ത്രീയ്ക്കുളളില്‍ പ്രവേശിച്ച പുരുഷന്‍ എവിടെ തൊടുമ്പോഴാണോ ഇണയുടെ കാമം ഉണരുന്നത് അവിടെത്തന്നെ തുടര്‍ന്നും സ്പര്‍ശിക്കണം. കാമസൂത്രം സ്ത്രീകളെ താഴ്തിക്കെട്ടുന്നുവെന്നും സ്ത്രീസുഖത്തിന് പൗരാണിക ഭാരതത്തിന്റെ ഏറ്റവും മികച്ച സംഭാവന ഒരു പ്രാധാന്യവും നല്‍കുന്നില്ലെന്നും പ്രൊഫസര്‍ ഡോണിജെര്‍ ആരോപിക്കുന്നു.
ആധുനിക ശാസ്ത്രവും ജി സ്പോട്ടിന്റെ പ്രാധാന്യവും പ്രസക്തിയും അംഗീകരിക്കുന്നു. 1950 ല്‍ ജര്‍മന്‍ സെക്സോളജിസ്റായ ഏണസ്റ് ഗ്രാഫെന്‍ബെര്‍ഗാണ് ജി-സ്പോട്ട് സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിച്ചത്. സ്ത്രീശരീരത്തിലെ വികാരപ്രപഞ്ചമായി ഈ മേഖലയെ ഇന്ന് ശാസ്ത്രലോകം പരിഗണിക്കുന്നു. ജി സ്്പോട്ടിലെ ഉത്തേജനം സ്ത്രീയെ നിര്‍വൃതിയുടെ സ്വര്‍ഗലോകത്തെത്തിക്കുമെന്നാണ് ആധുനിക ലൈംഗിക ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. ഈ ശാസ്ത്രസത്യം വാത്സ്യായന മഹര്‍ഷി പൗരാണിക കാലത്തു തന്നെ തിരിച്ചറിഞ്ഞിരുന്നു.
എന്തായാലും കാമസൂത്രത്തിലെ ഈ തെറ്റുകള്‍ തിരുത്തി പുതിയ പതിപ്പിറക്കാന്‍ ഡോണിജെര്‍ മുതിരുകയാണ്. കാമസൂത്രത്തിന്റെ മൂലഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഡോണിജെറുടെ രചന.