•  

ധൃതി വേണ്ട... തഴുകി... തലോടി...

Love making
 
കൊച്ചു കുഞ്ഞിന്റെ മൃദുല മേനിയില്‍ ചന്ദനം അരച്ചു തേയ്ക്കുന്ന സൂക്ഷ്മതയോടും പരിലാളനയോടും വേണം ഇണയുടെ ശരീരം തഴുകേണ്ടതെന്ന് വാത്സ്യായനന്‍ മുതലിങ്ങോട്ടുളള രതി വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. അതൊരു ലൈംഗിക ദിനചര്യയാക്കിയാല്‍ പരസ്പരമുളള മാനസിക ഐക്യം വര്‍ദ്ധിക്കുകയും ആയുര്‍ദൈര്‍ഘ്യത്തിന്റെ ടോണിക്കാവുകയും ചെയ്യുമെന്നാണ് ശാസ്ത്രം പറയുന്നത്.

തഴുകല്‍ സുഖദവും സുന്ദരവുമായ രതി തീര്‍ച്ചയായും ഇണകളെ അനുഭൂതിയുടെ പാരമ്യത്തിലെത്തിയ്ക്കും. വൈകുന്നേരം വരെ നീളുന്ന ജോലിത്തിരക്കു കാരണം വലിഞ്ഞു മുറുകിയ ഞരമ്പുകളോടെ വീട്ടിലെത്തുന്ന പുരുഷനും സ്ത്രീയും അനുഭവിക്കുന്ന മാനസിക സംഘര്‍ഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.

പലരുടെയും ജീവിതത്തില്‍ നിന്നും രതിയുടെ സുഗന്ധം ഒഴിഞ്ഞു പോകുന്നതിനു പിന്നില്‍ ഈ ജീവിതത്തിരക്കു തന്നെയാണ്. നേര്‍ത്ത സംഗീതം ഒഴുകി വരുന്ന രാത്രിയുടെ ഏകാന്തതയില്‍, കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്നും പരക്കുന്ന മങ്ങിയ പ്രകാശരശ്മികളെ സാക്ഷിയാക്കി പരസ്പരം തഴുകിയുണര്‍ത്തുമ്പോള്‍ എല്ലാ പിരിമുറുക്കങ്ങളും നിങ്ങളെ വിട്ടൊഴിയുമെങ്കില്‍, അതിന് മടിക്കുന്നതെന്തിന്?

Read more about: love making, marriage, sex, sexology, wedding
Story first published: Tuesday, April 16, 2002, 5:30 [IST]

Get Notifications from Malayalam Indiansutras