•  

രതിമൂര്‍ച്ഛയെ കുറിച്ച് ചില തെറ്റിദ്ധാരണകള്‍

Orgasm
 
രതിമൂര്‍ച്ചയെ കുറിച്ച് പലര്‍ക്കും പല തെറ്റായ ധാരണകളുണ്ട്. പലര്‍ക്കും ഈ വൈകാരിക അവസ്ഥ അനുഭവിക്കാനുള്ള ഭാഗ്യമില്ലാത്തതിനാല്‍ ഇത്തരം ചിന്തകള്‍ എളുപ്പത്തില്‍ പ്രചരിക്കുകയും ചെയ്യും.

ലൈംഗികബന്ധത്തിലൂടെ മാത്രമേ രതിമൂര്‍ച്ഛയുണ്ടാകൂവെന്നത് തെറ്റായ ധാരണയാണ്. മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കുമാത്രമാണ് ഇത്തരത്തിലുള്ള ലൈംഗികസുഖം ഉണ്ടാകുന്നത്. സ്വയംഭോഗത്തിനിടെയും വ്യായാമത്തിനിടെയും രതിമൂര്‍ച്ഛ അനുഭവപ്പെടുന്നവരുണ്ട്.

വ്യത്യസ്ത മാര്‍ഗ്ഗത്തിലൂടെയുള്ള ലൈംഗികസുഖത്തിന്റെ പരിസമാപ്തിയെന്നാണ് രതിമൂര്‍ച്ഛയ്ക്ക് ആധുനിക ശാസ്ത്രം നല്‍കിയിരിക്കുന്ന നിര്‍വചനം. വ്യത്യസ്ത മാര്‍ഗ്ഗങ്ങളിലൂടെ രതിമൂര്‍ച്ഛയുണ്ടാകുമെന്ന് ചുരുക്കം.

രതിമുര്‍ച്ഛയുണ്ടാകാത്തത് ലൈംഗികമായ വീഴ്ചയായി ചിന്തിക്കുന്നവരുണ്ട്. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിച്ചാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ക്ലൈമാക്‌സിലെത്താന്‍ കഴിയുമെന്ന് കരുതുന്നവരുണ്ട്.

എന്നാല്‍ ഓരോ സ്ത്രീക്കും ഒരോ രീതിയിലുള്ള ഉത്തേജനം കൊണ്ടാണ് രതിമൂര്‍ച്ഛയിലെത്താന്‍ സാധിക്കുക. കൃസരിയും ജി സ്‌പോട്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിട്ടും രതിമൂര്‍ച്ഛയുണ്ടായില്ലെങ്കില്‍ ആശങ്ക വേണ്ടെന്ന് ചുരുക്കം.

രതിമൂര്‍ച്ഛയും പാരമ്പര്യവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്ന വാദവും തെറ്റാണ്. പക്ഷേ, മുകളില്‍ പറഞ്ഞ രണ്ടു കാര്യങ്ങളും 30 ശതമാനം വരെ സ്വാധീനിച്ചേക്കാം.

ചിലര്‍ക്ക് രതിമൂര്‍ച്ഛയെന്താണെന്നറിയാനുള്ള ഭാഗ്യമില്ലെന്ന് കരുതുന്നതും തെറ്റാണ്. ലൈംഗികബന്ധത്തിനിടെ ക്ലൈമാക്‌സ് കണ്ടെത്താന്‍ കഴിയാത്ത 10 ശതമാനം സ്ത്രീകളാണുള്ളത്. ഇവര്‍ക്കും വേറെ മാര്‍ഗ്ഗങ്ങളിലൂടെ ഈ ലൈംഗിക സുഖം അനുഭവിക്കാന്‍ സാധിക്കും.

English summary
There are several myths regarding orgasm. These myths can sometimes cause problems for women and their partners.

Get Notifications from Malayalam Indiansutras