എവിടെയാണ് ജീ ഈ സ്പോട്ട്...
മലര്‍ന്നു കിടക്കുന്ന ഒരു സ്ത്രീയുടെ യോനീകവാടം ഒരു ക്ലോക്കിനോടുപമിക്കുക. ക്ലോക്കില്‍ 11.05 എന്ന സമയവും സങ്കല്‍പിക്കുക. ഇപ്പോള്‍ മിനിട്ടു സൂചിക്കും മണിക്കൂര്‍ സൂചിക്കും ഇടയിലുളള സ്ഥലത്താണ് യോനീ കവാടത്തില്‍ നിന്നും ഏതാനും ഇഞ്ച് ഉളളിലായി ജി. സ്പോട്ട് സ്ഥിതി ചെയ്യുന്നത്. പലരിലും ഇത് പല സ്ഥലത്തായിരിക്കും. അതിനാലാണ് ഒരു ഗ്രന്ഥിയുടെ സ്ഥാനം പറയുന്നതു പോലെ കൃത്യമായി പറയാനാവാത്തത്. (ചിത്രം ശ്രദ്ധിക്കുക).
പ്യൂബിക് അസ്ഥിയ്ക്കു പുറകില്‍ യോനിയുടെ മുകള്‍ ഭിത്തിയിലാണ് ജി. സ്പോട്ട്. സാധാരണയായി സെര്‍വിക്സിനും പ്യൂബിക് അസ്ഥിയ്ക്കും ഇടയ്ക്ക് കണ്ടുവരുന്നു. മൂത്രാശയവും നാളിയും തമ്മില്‍ സംഗമിക്കുന്നിടത്താണ് ഈ കോശങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
ലൈംഗികാനുഭവത്തിന്റെ ഏറ്റവും ഉജ്വലമായ അദ്ധ്യായമായിരിക്കും ജി. സ്പോട്ടിന്റെ ഉത്തേജനം തരുന്നതെന്ന് ഗ്രാഫെന്‍ബെര്‍ഗ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു മാത്രമാകരുത് ലൈംഗികതയുടെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. തിരഞ്ഞിട്ട് കണ്ടില്ലെന്നു കരുതി നിരാശരാകേണ്ട കാര്യമില്ല. സ്നേഹത്തിനു പകരം ജി. സ്പോട്ടിനെ പ്രതിഷ്ഠിക്കരുതെന്ന് സാരം.
സ്ത്രീകള്‍ പലവിധത്തിലാണ് രതിമൂര്‍ച്ഛ അനുഭവിക്കുന്നത്. ഭഗശ്നികയുടെ ഉത്തേജനം വഴിയുളള യോനീമൂര്‍ച്ഛ, ജി. സ്പോട്ട് ഉത്തേജനം വഴി ലഭിക്കുന്ന രതിമൂര്‍ച്ഛ. ഭഗശ്നികയുടെ ഉത്തേജനത്താലുണ്ടാകുന്ന രതിമൂര്‍ച്ഛയാണ് ഏറ്റവും എളുപ്പവഴിയില്‍ സാധ്യമാകുന്നത്. സംഭോഗത്തിന്റെ അന്തിമഘട്ടത്തിലാണ് സാധാരണ ഗതിയില്‍ ഈ വഴി രതിമൂര്‍ച്ഛയിലെത്തുന്നത്.
സാധാരണ നിലയില്‍ ജി. സ്പോട്ട് കണ്ടെത്തുക എന്നത് വിഷമകരമാണ്. കാരണം ഒരു പരിധിയ്ക്കപ്പുറം ഇണ വികാരതരളിതയായെങ്കിലേ ഈ പ്രദേശം ഉണര്‍ന്നു വരികയുളളൂ. അതുകൊണ്ട് തുടങ്ങുന്നതേ ജി. സ്പോട്ടില്‍ തൊട്ടായിരിക്കാം എന്നു കരുതിയാല്‍ ബുദ്ധിമുട്ടാകും.