പലപ്പോഴും പ്രായമായവര്‍ പോലും ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് സെക്‌സ്. തുറന്ന ചര്‍ച്ച നടക്കാത്തതുകൊണ്ട് തന്നെ പലപ്പോഴും സെക്്‌സിനെ കുറിച്ച് ഭൂരിഭാഗം ആളുകളുടെ മനസ്സിലുള്ളതും അപൂര്‍ണമോ അവ്യക്തമോ ആയ ചിത്രങ്ങളാണ്. പലരുടെയും മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള അന്ധവിശ്വാസങ്ങള്‍ തന്നെയുണ്ട്. സാധാരണക്കാരുടെ മനസ്സില്‍ സെക്‌സിനെ കുറിച്ചുള്ള ആറു അബദ്ധധാരണകള്‍.

ആണിന്റെ പ്രകടനം മാത്രമാണ് മോശമാകുന്നത്
സെക്‌സ് നന്നാകാതിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആണിന്റെ കഴിവുകേടാണെന്ന ചിന്തയുണ്ട്. അവന്‍ നന്നായി പെര്‍ഫോം ചെയ്യാത്തതുകൊണ്ടാണ് സെക്‌സ് ആസ്വാദ്യമാകാത്തത് എന്നു ചിന്തിക്കുന്നത്. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളും പലപ്പോഴും സെക്‌സിനെ പ്രതികൂലമായി ബാധിക്കും.

ഓര്‍ഗാസത്തിലൂടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂ
സ്ത്രീ രതിമൂര്‍ച്ഛയില്‍ എത്തുന്നതോടെ മാത്രമേ സെക്‌സ് പരിപൂര്‍ണമാകൂവെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. ആമുഖ ലീലകളാണ് വാസ്തവത്തില്‍ മികച്ച ഓര്‍ഗാസത്തിലേക്ക് നയിക്കുന്നത്.

സെക്‌സ് പുരുഷന്റെതാണ്
സെക്‌സിന് ചുക്കാന്‍ പിടിയ്‌ക്കേണ്ടത് പുരുഷനാണെന്ന തെറ്റിദ്ധാരണ സജീവമാണ്. എന്നാല്‍ സെക്‌സിന്റെ നിയന്ത്രണം സ്ത്രീയേറ്റെടുത്തുവെന്നതുകൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. സെക്‌സിനിടയില്‍ ഇത്തരം കോംപ്ലക്‌സുകള്‍ നന്നല്ല

പോണ്‍ പുരുഷന്മാര്‍ക്കുള്ളതാണ്.
പോണ്‍ പുരുഷന്മാര്‍ മാത്രം കാണുന്ന സംഗതിയാണെന്ന തെറ്റിദ്ധാരണയുണ്ട്. ഒരു പക്ഷേ, പുരുഷന്മാരേക്കാള്‍ പോണ്‍ കാണുന്നത് സ്ത്രീകളാണ്. ഇത് തീര്‍ത്തും വ്യക്തിപരമാണ്. ലിംഗ വ്യത്യാസം ഇതിനില്ല

ആര്‍ത്തവത്തിനു ശേഷം ലൈംഗിക താത്പര്യം ഉണ്ടാകില്ല.
തീര്‍ച്ചയായും പ്രായം ആവേശത്തില്‍ ഇത്തിരി കുറവ് വരും. എന്നാല്‍ സെക്‌സിന് പ്രായം ഒരു തടസ്സമേ അല്ല., ആര്‍ത്തവ വിരാമത്തിനു ശേഷവും നല്ല സെക്‌സ് ആസ്വദിക്കുന്ന സ്ത്രീകളുണ്ട്.

സ്ഖലനത്തില്‍ മാത്രമാണ് പുരുഷന് സുഖം
സ്ഖലനത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ചില പുരുഷന്മാരുണ്ട്. എന്നാല്‍ അവന്റെ സന്തോഷത്തെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. ചുംബനവും സ്വയംഭോഗവും കെട്ടിപ്പിടുത്തവുമെല്ലാം അവനെ കൂടുതല്‍ ആനന്ദിപ്പിക്കും. ഈ മൂഡ് ക്രിയേറ്റ് ചെയ്യണമെന്നു മാത്രം.