•  

ശ്രീദേവി മിനിസ്ക്രീനിലേക്ക്

പഞ്ചാബി കുടുംബത്തില്‍ മരുമകളായി എത്തുന്ന ദക്ഷിണേന്ത്യക്കാരിയായ മാലിനി അയ്യര്‍ എന്ന പെണ്‍കുട്ടിയെയാണ് ശ്രീദേവി ഈ പരമ്പരയില്‍ അവതരിപ്പിയ്ക്കുന്നത്. മഹേഷ് താക്കൂറാണ് ശ്രീദേവിയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്. നേരത്തെ ഹമാരി ബഹു മാലിനി അയ്യര്‍ എന്നായിരുന്നു പരമ്പരയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ മാലിനി അയ്യര്‍ എന്ന ചെറിയ പേര്‍ കൂടുതല്‍ ആകര്‍ഷകമാകും എന്ന ് കരുതിയാണ് പേര് ചെറുതാക്കിയത്. ശ്രീദേവി ഈ പരമ്പരയിലൂടെ ടിവിയിലേക്ക് ശക്തമായ കടന്നുവരവിന് തയ്യാറെടുക്കുകയാണ്. ചലച്ചിത്ര താരങ്ങള്‍ അഭിനയിക്കുന്ന പരമ്പരകള്‍ സംപ്രേഷണം ചെയ്യുക വഴി കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിയ്ക്കാനാണ് സഹാറ ടിവിയുടെ ശ്രമം.

ബോളിവുഡ് സിനിമാനിര്‍മ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്ത ശേഷം ശ്രീദേവി സിനിമാഭിനയം നിര്‍ത്തിയിരുന്നു. ശ്രീദേവിയ്ക്ക് ജാഹ്നവി, ഖുഷി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ഈ പരമ്പര നിര്‍മ്മിയ്ക്കുന്നത്.

Story first published: Monday, February 16, 2004, 5:30 [IST]
Please Wait while comments are loading...

Get Notifications from Malayalam Indiansutras