•  

ചേരും പടി ചേര്‍ക്കാം. . . . . .

ചേര്‍ച്ചയെങ്ങനെ അറിയാമെന്നത് ഒരു ചോദ്യമാണ്. ചേര്‍ച്ച പലതരത്തിലുണ്ട്. ജാതകച്ചേര്‍ച്ച, സാമ്പത്തികവും സാമൂഹികവുമായ ചേര്‍ച്ച, മാനസികച്ചേര്‍ച്ച, ആകാരത്തിലെ ചേര്‍ച്ച. എന്നാലിവിടെ പറയുന്നത് ഈ ചേര്‍ച്ചയെക്കുറിച്ചൊന്നുമല്ല. അവയവച്ചേര്‍ച്ചയെക്കുറിച്ചാണ്. അതേന്നേ, ആ അവയവങ്ങള്‍ തന്നെ.

ആണും പെണ്ണും അവയവങ്ങളുടെ അളവുകളില്‍ പരസ്പരം ചേരുമോ എന്ന് എങ്ങനെ അറിയാം. കാറോ ബൈക്കോ ആണെങ്കില്‍ ഒരു ടെസ്റ് ഡ്രൈവ് നടത്തി നോക്കാം.

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ ദയവു ചെയ്ത് ഫെമിനിസ്റുകള്‍ വായിക്കരുത്. വായിച്ചാലും കോപിക്കരുത്. കോപിച്ചാലും വെറുക്കരുത്. താവോ ശാസ്ത്രം നിര്‍വചിച്ചിട്ടുളള ചില കാര്യങ്ങള്‍ പറയുന്നെന്നേയുളളൂ.

ആണിനും പെണ്ണിനും പരസ്പരം പ്രാണനാവുന്നതെന്താണ്? കടുത്ത പ്രണയവും മാംസനിബദ്ധമല്ലാ രാഗ സിദ്ധാന്തവും തലയ്ക്കു പിടിച്ചവര്‍ മനസെന്നും മാങ്ങാത്തൊലിയെന്നുമൊക്കെ പറയും. പക്ഷേ, കാര്യവിവരമുളളവര്‍ക്കറിയാം. ഒളിച്ചു വച്ചിരിക്കുന്ന ചിലയിടങ്ങളിലാണ് കളളനും കളളിയും മനസര്‍പ്പിച്ചിരിക്കുന്നതെന്ന്. വെപ്രാളപ്പെട്ട് ഈ വിചാരം മറച്ചു വയ്ക്കുന്നവരും ഒടുവില്‍ അഭയം പ്രാപിക്കുന്നത് ഈ രഹസ്യകേന്ദ്രങ്ങളുടെ മാസ്മരികതയില്‍ത്തന്നെ.

ഇവിടെ പറയാന്‍ പോകുന്ന താവോ സൂത്രങ്ങള്‍ പെണ്ണുങ്ങള്‍ക്കുളളതാണ്. എന്നുവച്ചാല്‍ ആണുങ്ങളെക്കുറിച്ചുളളത്. അതാണ് ആദ്യമേ പറഞ്ഞത് ഫെമിനിസ്റുകള്‍ പിണങ്ങരുതെന്ന്. ഫെമിനിസ്റുകളുടെ ആണ്‍ വിരോധം വെറും പടമാണെന്നും കുറ്റിയും കൊളുത്തും വീണ് വിളക്കുമണഞ്ഞാല്‍ തനിനിറം പുറത്തുവരുമെന്നും ചിലര്‍ അടക്കം പറയുന്നുണ്ട്. വിളക്കണഞ്ഞില്ലെങ്കിലും പ്രശ്നമില്ലെന്നുളളവരുമുണ്ട്. ഇവിടെ അതൊന്നുമല്ല വിഷയം.

വളച്ചു കെട്ടുന്നില്ല. കാര്യം നേരെ പറയാം. ഒരു പയ്യന്‍സിനെക്കണ്ടാല്‍ കയ്യിലിരുപ്പ് ഏതാണ്ട് എത്രയിഞ്ചു വരുമെന്ന് എങ്ങനെ അറിയാം? വഴി വല്ലതും അറിയാമോ മഹിളാമണികളേ. പൊതുവിജ്ഞാനപ്രകാരം മൊഴിഞ്ഞാല്‍ ഇഷ്ടന്റെ നീളം അഞ്ചു മുതല്‍ ഏഴു വരെ ഇഞ്ചാണ്. എത്ര ഇഞ്ചാണ് വേണ്ടതെന്ന് ആദ്യമേ തീരുമാനിച്ചാല്‍ അതെങ്ങനെ കണ്ടെത്തുമെന്ന് താവോ ശാസ്ത്രം പറഞ്ഞു തരും.

കയ്യിലിരുപ്പിന്റെ നീളമറിയാനുളള സൂത്രം കൈയില്‍ത്തന്നെയുണ്ടെങ്കിലോ. സംഗതി എളുപ്പമായി. തളളവിരലിലാണത്രേ സംഗതിയുടെ കിടപ്പുവശം ഇരിക്കുന്നത്. തളളവിരല്‍ കണ്ടാല്‍ത്തന്നെ തളേള എന്നു വിളിച്ചു പോകുമെങ്കില്‍ പിന്നെ ആവഴിയ്ക്കു പോകാതിരിക്കുന്നതാണ് നല്ലത്. കുമിളിന്റെ ആകൃതിയോട് സാമ്യമുളള തളളവിരലുണ്ടെങ്കില്‍ സംഗതി മോശമല്ലെന്നുറപ്പിക്കാം.

മുഖം നോക്കിയും നീളമളക്കാമെന്നാണ് ശാസ്ത്രം. നീളമുളള വിരലുകളും നീളമുളള മൂക്കും ഉളള ചെറുപ്പക്കാരനെക്കണ്ടാല്‍ ധൈര്യമായി കൊച്ചു കളളാ എന്നു വിളിക്കാം. വിരലും മൂക്കും ചെറുതാണെങ്കിലോ കൊച്ചല്ലേ കളളാ എന്നു ചോദിക്കുകയുമാവാം. മൂക്കിന്റെ തുമ്പ് പരന്നാണിരിക്കുന്നതെങ്കില്‍ ഊഹിക്കാവുന്നതേയുളളൂ കാര്യം. തടിച്ച ചുണ്ടുളള അദ്ദേഹത്തിന്റെ അദ്ദേഹവും തടിച്ചു തന്നെയിരിക്കും.

അറിഞ്ഞൊന്നു നോക്കിയാല്‍ അറിയേണ്ടതൊക്കെ അറിയാമെന്ന് മനസിലായില്ലേ. ഇനി സൂക്ഷിച്ചു നോക്കിക്കോളൂ. പയ്യന്റെ തളളവിരല്‍ കണ്ടാല്‍ കീഴ്ചുണ്ട് അമര്‍ത്തിക്കടിക്കാന്‍ തോന്നുന്നുണ്ടെങ്കില്‍ . . . . .. . . . .. . . ധൈര്യമായി മൂന്നോട്ടു പോകൂ... വാത്സ്യായനന്‍ നിങ്ങളെ അനുഗ്രഹിക്കും.

Read more about: love making, orgasm, sex
Story first published: Thursday, March 15, 2007, 5:30 [IST]

Get Notifications from Malayalam Indiansutras