•  

രതിയെക്കുറിച്ച് ഓഷോ പറയുന്നത് . . .

ലൈംഗികത - പേടി പുരുഷന്

ലൈംഗികതയെ പുരുഷന്‍ പേടിക്കുന്നുണ്ടോ? ഉണ്ട്. ലൈംഗികതയെയും സ്ത്രീ ശരീരത്തെയും അവന് പേടിയാണ്.

ഉണര്‍ന്നു കഴിഞ്ഞ സ്ത്രീശരീരത്തെ പുരുഷന്‍ വല്ലാതെ പേടിക്കുന്നു. എല്ലാ മതങ്ങളും എല്ലാ സമൂഹവും സ്ത്രീയെ അടിച്ചമര്‍ത്തുന്നതിന്റെ അടിസ്ഥാനകാരണം ഇതാണ്.

തുടര്‍ച്ചയായി പല ലൈംഗികമൂര്‍ച്ഛകളനുഭവിക്കാന്‍ ശേഷിയുളളതാണ് സ്ത്രീ ശരീരം. എന്നാല്‍ പുരുഷ ശരീരത്തിന് ജൈവപരമായി ഈ കഴിവില്ല.

ഒരു വേഴ്ചയ്ക്കു ശേഷം അവന്‍ വല്ലാതെ തളര്‍ന്നു പോകുമ്പോഴും സ്ത്രീ ശരീരം അടുത്ത അങ്കത്തിന് സജ്ജമാണ്.

ശാരീരികമായ പ്രത്യേകതകളെ കഴിവുകേടായി വ്യാഖ്യാനിച്ച് സ്ത്രീയെ പീഡിപ്പിക്കുകയാണ് പുരുഷന്‍.

സ്ഖലന ശേഷം തളര്‍ന്നു പോകുന്ന പുരുഷ ശരീരവും അടുത്ത രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കൊതിക്കുന്ന സ്ത്രീ ശരീരവും. ഗുന്ദരമായ കല്‍പനയാണത്. പലരും പക്ഷേ ഓര്‍ക്കാനിഷ്ടപ്പെടാത്ത അനുഭവവും.

എങ്ങനെയാണ് ഇത് അതിജീവിക്കുന്നത്?

ഒരാള്‍ ഒഴിഞ്ഞു കൊടുത്ത് അടുത്തയാളെ ജോലിയേല്‍പ്പിച്ച് പരിഹരിക്കാവുന്ന വിഷയമാണോ ഇത്. സമൂഹസെക്സ് എന്നത് പാപമാണ്. അത് പരിഹാരവുമല്ല.

ഈഗോയില്‍ നിന്നും രക്ഷപ്പെട്ടാലേ നിങ്ങള്‍ക്ക് ഈ പ്രശ്നം പരിഹരിക്കാനാവൂ. ഞാനും അവളുമെന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ എന്ന അവസ്ഥയിലേയ്ക്കുളള പരിവര്‍ത്തനം.

പ്രകൃതിയുടെ ഭാഗമാണ് തങ്ങളെന്ന സത്യം അംഗീകരിക്കുകയാണ് അടുത്ത വഴി. വൃക്ഷശിഖരം പോലെ, നക്ഷത്ര രശ്മി പോലെ പ്രകൃതിയുടെ ഭാഗമായ ദ്രവ്യരൂപം. പ്രാപഞ്ചികാനുഭൂതിയുടെ ആഴങ്ങളില്‍ ഒഴുകി നടക്കുകയാണ് നിങ്ങള്‍.

സമയത്തെക്കുറിച്ച് ഓര്‍ക്കുകപോലുമരുത്. അതിനെ മറക്കുക. അത് നിങ്ങള്‍ക്കു വേണ്ടി നിശ്ചലമാകും. നിങ്ങള്‍ സമയത്തെ കീഴടക്കിയില്ലെങ്കില്‍ അത് നിങ്ങളെ കീഴടക്കും.

അഹം എന്ന ബോധമില്ലാതെ പ്രകൃതിയിലെ മറ്റേതൊരു വസ്തുവിനെയും പോലെ സത്യസന്ധമായ ഒരു പ്രാപഞ്ചികാനുഭവത്തില്‍ ഒഴുകി നടക്കും പോലെ രതി അനുഭവിക്കൂ. അത് നിങ്ങള്‍ക്ക് അനന്തവും യഥാര്‍ത്ഥവുമായ അനുഭൂതി പകര്‍ന്നു നല്‍കും.

ഇനിമുതല്‍ ഓരോ ലൈംഗിക വേഴ്ചയും ആഹ്ലാദത്തിന്റെ, പരമാനന്ദത്തിന്റെ ആഴമേറിയ അനുഭവങ്ങളാകട്ടെ. കൂടുതല്‍ സ്നേഹവും സൗഹൃദവും രൂപപ്പെടട്ടെ. ഓര്‍ക്കുക, രതി വെറും കളിതമാശയല്ല.


Get Notifications from Malayalam Indiansutras