•  

രതിയുടെ താന്ത്രികരഹസ്യങ്ങള്‍

ലൈംഗികക്രിയയുടെ സംവിധായക സ്ഥാനം പ്രകൃതി പുരുഷനെയാണ്‌ ഏല്‍പ്പിച്ചി‍രിക്കുന്നത്‌ എന്ന്‌ വിശ്വസിക്കുന്നവരാണേറെയും.

ആ വിശ്വാസത്തിന്‌ സ്ത്രീ പുരുഷ ഭേദമില്ല. ദാതാവിന്റെ സ്ഥാനത്ത്‌ ആണും സ്വീകര്‍ത്താവിന്റെ സ്ഥാനത്ത്‌ സ്ത്രീയും. പുരുഷന്‍ കൊടുക്കുന്നു. സ്ത്രീ ഏറ്റുവാങ്ങുന്നു.

വാങ്ങുന്നയാളുടെ തൃപ്തിയാണ്‌ കൊടുക്കുന്നവന്റെ സന്തോഷം.

അതുകൊണ്ട്‌ ലൈംഗിക കേളിയിലെ പുരുഷവിജയം പൂര്‍ണമാകുന്നത്‌ ഒപ്പം കിടക്കുന്നവളുടെ തളര്‍ന്ന ശരീരത്തില്‍ നിന്നും സംതൃപ്തിയുടെ വിയര്‍പ്പു തുളളികള്‍ ഒഴുകിയിറങ്ങുന്പോഴാണ്‌.

കടക്കണ്ണില്‍ കത്തിയെരിഞ്ഞ വികാരം കെട്ടടങ്ങി ഇമയടയലിന്റെ ശാശ്വത ശാന്തിയിലേയ്ക്ക്‌ അവള്‍ പതിയെ തളരുന്പോഴാണ്‌.

ഇവിടെയാണ്‌ പുരാതന താന്ത്രിക വിദ്യകള്‍ പുരുഷന്റെ സഹായത്തിന്‌ എത്തുന്നത്‌. പ്രാചീന മഹര്‍ഷിമാര്‍ പകര്‍ന്നു നല്‍കിയ ചില ചെറിയ വിദ്യകള്‍ പരിശീലിച്ചാ‍ല്‍ കിടപ്പറയിലെ കഥയുടെ നിറവും രുചിയും മാറും. തിരിച്ചറിയാനാവാത്ത വിധം.

സ്ത്രീയുടെ സന്തോഷം മാത്രമല്ല ലക്ഷ്യം. പുരുഷന്റെ അനുഭൂതിയുടെ രസനിരപ്പുയര്‍ത്താനും സഹായകമാണ്‌ ഈ വിദ്യകള്‍.

പുരുഷന്റെ ലൈംഗിക സംതൃപ്തി സ്ഖലനവുമായി ബന്ധപ്പെട്ടതാണ്‌. ഒരു സ്ഖലനത്തോടെ അവന്‍ തളര്‍ന്നു പോകുന്നു.

അതുവരെ സംഭരിച്ച ഊര്‍ജം മുഴുവന്‍ ചോര്‍ന്നു പോകുന്നത്‌ പുരുഷന്റെ ദൗര്‍ബല്യമല്ല, മറിച്ച് അവന്റെ ജൈവികമായ പ്രത്യേകതയാണ്‌ അത്‌. പ്രകൃതി അങ്ങനെയാണ്‌ അവനെ സൃഷ്ടിച്ചി‍രിക്കുന്നത്‌.

പ്രകൃതി കല്‍പ്പിച്ച പരിമിതികള്‍ അതിജീവിക്കാന്‍ ശ്രമിക്കുക എന്നത്‌ എക്കാലവും മനുഷ്യന്റെ ഹരമായിരുന്നു. ഇവിടെയും കഥ മറിച്ചല്ല.

സ്ഖലനം നിയന്ത്രിച്ച് പ്രകൃതിയെ വെല്ലു‍വിളിക്കണോ? വഴി താന്ത്രിക ശാസ്ത്രം പറഞ്ഞു തരും.

മന്മഥപേശികളില്‍ ആധിപത്യം

സ്ഖലനത്തെ നിയന്ത്രിക്കുന്ന പേശികളുണ്ട്‌ നമ്മുടെ ശരീരത്തില്‍. പ്യൂബോക്കോ സൈജീസ്‌ മസില്‍ അഥവാ പിസി മസില്‍ എന്നാണ്‌ ഈ മസിലുകളെ പറയുക. ഇതിനെ യോഗശാസ്ത്രത്തില്‍ മൂലാധാരം എന്ന്‌ പറയുന്നു. ഇംഗ്ലീ‍ഷില്‍ പെരണിയം എന്നും പറയും.

നമുക്ക്‌ എളുപ്പത്തിന്‌ മന്മഥ പേശി എന്നുവിളിക്കാം. നട്ടെല്ലി‍ന്റെ അവസാന ഭാഗമായ ടെയില്‍ബോണ്‍ മുതല്‍ പ്യൂബിക്‌ ബോണ്‍ വരെയാണ്‌ ഈ പേശിയുടെ സ്ഥാനം. അതായത്‌ സ്ത്രീയുടെയും പുരുഷന്റെയും നട്ടെല്ലിന്റെ അഗ്രത്തിനും ലൈംഗികാവയവങ്ങള്‍ക്കും ഇടയ്ക്കുള്ള രണ്ട്‌ ഇഞ്ചോളം സ്ഥലം.

ഈ പേശിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക്‌ ലൈംഗിക ക്രിയയുടെ ഉന്നതങ്ങളിലെത്താം.

എങ്ങനെയെന്ന്‌ എളുപ്പം ചോദിച്ച് തീര്‍ക്കാം. പരിശീലനം മാത്രമാണ്‌ ഇതിന്‌ വഴി.

മൂത്രവിസര്‍ജനം നിയന്ത്രിക്കുന്നതാണ്‌ പരിശീലനത്തിലെ ആദ്യപടി. ശ്രദ്ധ ഈ മസിലില്‍ കേന്ദ്രീകരിച്ച് അവിടെ നടക്കുന്ന സങ്കോചവികാസങ്ങള്‍ ആദ്യം മനസു കൊണ്ട്‌ ഒപ്പിയെടുക്കണം.

പിന്നീട്‌ തലച്ചോറില്‍ നിന്ന്‌ ബോധപൂര്‍വം പായുന്ന നിര്‍ദ്ദേശങ്ങള്‍ക്കപ്പുറം ഒരിഞ്ചു ചലിക്കാന്‍ അനുവദിക്കാത്ത വിധം നിയന്ത്രണം സ്ഥാപിച്ചെടുക്കുക. ദിവസം 20 - 25 തവണയെങ്കിലും ഈ പ്രക്രിയ ആവര്‍ത്തിക്കണമെന്നാണ്‌ ഋഷിവര്യന്‍മാര്‍ ഉപദേശിക്കുന്നത്‌.

Get Notifications from Malayalam Indiansutras