ബലാല്‍സംഗമെന്ന് വാക്കിന്‍റെ അര്‍ത്ഥം തന്നെ ബലാല്‍ക്കാരമായി ചെയ്യുന്ന പ്രവൃത്തിയെന്നാണ്. ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നത് ചില റേപ്പിസ്റ്റുകള്‍ അവരുടെ ഇരയെ കീഴപ്പെടുത്തുന്നതിന് മുമ്പ് പ്രതിരോധിക്കാതിരിക്കാന്‍ വേണ്ടി മയക്കുമരുന്ന് നല്‍കിയശേഷമാണ് മാനഭംഗം ചെയ്യുകയെന്നാണ്.
ഇത്തരം ബലാല്‍സംഗങ്ങള്‍ക്ക് കാരണക്കാര്‍ പരോക്ഷമായി നമ്മുടെ സമൂഹം തന്നെയാണ്. കാരണം പുരുഷനും സ്‌ത്രീക്കും സമൂഹം നല്‍കിയ സ്ഥാനവും ഏര്‍പ്പെടുത്തിയ അതിര്‍വരമ്പുകളും അത്തരത്തിലുളളതാണ്. പുരുഷന്മാര്‍ക്ക് പരമാധികാരം നല്‍കുന്ന സമൂഹം സ്‌ത്രീയ്‌ക്കെപ്പോഴും പുരുഷന് താഴെയുളള സ്ഥാനമേ കല്‍പിച്ചിട്ടുളളൂ. അതിനാല്‍ സ്‌ത്രീകള്‍ക്ക് മേല്‍ അധികാരം സ്ഥാപിക്കാനുളള മാര്‍ഗ്ഗമായും പുരുഷന്‍ കാണുന്ന് ഒരു വഴിയാണ് ബലാല്‍സംഗം.
ജീവശാസ്ത്രപരമായ കാരണങ്ങള്‍
പുരുഷന്‍മാര്‍ക്ക് സ്‌ത്രീകളെ സംബന്ധിച്ച ലൈംഗിക അഭിവാഞ്ചനയുണര്‍ത്തുന്ന ഹോര്‍മോണുകള്‍ വളരെ കൂടുതലാണ്. തങ്ങളുടെ കാമം തീര്‍ക്കാനായി ബലാല്‍സംഗം ചെയ്യുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്.
അത് തങ്ങളുടെ കാമുകിയോടൊ മറ്റ് യുവതികളോടൊ ആവാം. അത് ബലാല്‍സംഗമായി അവര്‍ക്ക് തോന്നുന്നുണ്ടാവില്ല. കാരണം തങ്ങളുടെ ലൈംഗികഅഭിലാഷം തീര്‍ക്കുന്ന തിരക്കില്‍ പങ്കാളിയുടെ വികാരങ്ങളെ മാനിക്കാന്‍ അവര്‍ സമയം കണ്ടെത്തുന്നില്ല എന്നതാണ്.
കാര്യമെന്തായാലും വെറും കാമവെറി കാരണമാണ് പുരുഷന്‍മാര്‍ ബലാല്‍സംഗം ചെയ്യുന്നതെന്നത് ന്യായീകരിക്കാനാവില്ലെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.