ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. ഗ്രഹാം ജൈല്‍സ് പറയുന്നത് ശ്രദ്ധിക്കുക. "സംഭോഗം വഴി സ്ഖലനം നടക്കുന്നത് തടഞ്ഞാല്‍ പ്രോസ്റ്റേറ്റ് കാന്‍സറിനെതിരെയുളള പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാകും". സംഭോഗത്തില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന സ്ഖലനം സ്വയംഭോഗത്തില്‍ കൂടി സാധ്യമാക്കാനാണ് നിര്‍ദ്ദേശം.
കാര്‍സിനോജെനുകള്‍ പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുന്നതാണ് കാന്‍സറിന് കാരണമാകുന്നത്. പ്രോസ്റ്റേറ്റില്‍ ശുക്ലം കെട്ടിക്കിടക്കുന്നമ്പോള്‍ കാര്‍സിനോജെനുകള്‍ അടിയുകയും കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ബീജാണുക്കളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനുളള സ്രവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ ഉല്‍പാദിപ്പിക്കുന്നത്. ഈ സ്രവത്തില്‍ പൊട്ടാസ്യം, സിങ്ക്, ഫ്രക്ടോസ്, സിട്രിക്ക് ആസിഡ് എന്നിവയുടെ ഗാഢമിശ്രിതം അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ നിന്നും മേല്‍പറഞ്ഞവയെ വലിച്ചെടുത്താണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി ഈ സ്രവം തയ്യാറാക്കുന്നത്.
3-മീതെല്‍ ക്ലോറാന്ത്രീന്‍ അടക്കമുളള കാര്‍സിനോജെനുകള്‍ സിഗരറ്റ് പുകയില്‍ നിന്നും പ്രോസ്റ്റേറ്റില്‍ അടിഞ്ഞു കൂടുമെന്നും ഗവേഷണം തെളിയിച്ചിട്ടുണ്ട്. കെട്ടിക്കിടക്കുന്നതു മൂലം മാരകമായേക്കാവുന്ന ഈ രാസ വസ്തുക്കള്‍ പുറം തളളിയില്ലെങ്കില്‍ കാന്‍സറാണ് ഫലം.
സ്ഖലനം ഇല്ലാതിരിക്കുക എന്നതിനര്‍ത്ഥം കാര്‍സിനോജെനുകള്‍ കെട്ടിക്കിടക്കുന്നു എന്നതാണെന്ന് ഡോ. ജൈല്‍സ് ചൂണ്ടിക്കാട്ടുന്നു. മാലിന്യങ്ങള്‍ കെട്ടിക്കിടന്നാല്‍ പ്രശ്നമുണ്ടാവുക സാധാരണമാണ്. അതുകൊണ്ട് എത്രയും വേഗം എത്രയുമധികം മാലിന്യം പുറന്തളളുന്നുവോ കോശനാശം അത്രയും കുറയുന്നു.
സമാനമായ ഫലം മുലയൂട്ടലിലും ഉണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മുലപ്പാല്‍ അടിഞ്ഞു കിടക്കുന്നത് സ്തനാര്‍ബുദത്തിന് വഴിയൊരുക്കും. അടിഞ്ഞു കൂടുന്ന കാര്‍സിനോജെനുകള്‍ തന്നെയാണ് ഇവിടെയും വില്ലന്മാരാവുന്നത്.
സ്വയംഭോഗം പാപമാണെന്ന പ്രചരണം ഈ ഗവേഷണ ഫലത്തോടെ നിലയ്ക്കുമോ? പ്രചരണം നിലച്ചാലും ഇല്ലെങ്കിലും അതൊരു പാപമല്ലെന്നും ശാരീരിക പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നും പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്.
മുന്‍പേജില്‍
സ്വയംഭോഗം ചെയ്യൂ... അര്‍ബുദമകറ്റൂ...