•  

ദിവസം 200 രതിമൂര്‍ച്ചയനുഭവിക്കുന്ന സാറ കാര്‍മെന്‍

ലണ്ടന്‍: രതിമൂര്‍ച്ചയെന്നത്‌ എല്ലാ സ്‌ത്രീകള്‍ക്കും അനുഭവിക്കാന്‍ കഴിയില്ലെന്നും. എങ്കിലും എല്ലാവരും സ്വന്തം പങ്കാളിയെ സന്തോഷിപ്പിക്കാനായി ഇതനുഭവിക്കുന്നതായി അഭിനയിക്കുമെന്നും തുടങ്ങി രതിമൂര്‍ച്ചയെക്കുറിച്ച്‌ പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങ
ള്‍ ഒട്ടേറെയുണ്ട്‌.

എന്നാല്‍ ഒരു യുവതിയ്‌ക്ക്‌ ദിവസം മുഴുവന്‍ രതിമൂര്‍ച്ചയനുഭവപ്പെടുന്നുവെന്ന്‌ കേട്ടാലോ. വിശ്വസിക്കാന്‍ കഴിയുമോ. അതിന്‌ ഈ യുവതി ദിവസം മുഴുവന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണോയെന്ന്‌ സ്വാഭാവികമായി ഒരു ചോദ്യം ഉയര്‍ന്നുവരും. എന്നാല്‍ ഇവിടെ ലൈംഗികബന്ധം എന്നൊരു കാര്യം തന്നെ ഉദിക്കുന്നില്ല. വെറുതെ ഇരുന്നാല്‍പ്പോലും രതിമൂര്‍ച്ച അനുഭവപ്പെടുക. അതാണ്‌ സാറാ കാര്‍മന്‍ എന്ന ഇരുപത്തിനാലുകാരിയുടെ ജീവിതം.

ഒരു ദിവസം 200 തവണയെങ്കിലും സാറയ്‌ക്ക്‌ ഈ വികാരമുണ്ടാകുമത്രേ. ഒരു മൊബൈല്‍ ഫോണിന്റെ വൈബ്രേഷന്‍, തീവണ്ടി ഓടുമ്പോഴുണ്ടാകുന്ന കമ്പനം, പ്രിന്റര്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന കമ്പനം, എന്തിന്‌ ഹെയല്‍ ഡ്രയറിന്റെ പ്രവര്‍ത്തനം പോലും സാറയില്‍ രതിമൂര്‍ച്ചയെന്ന അനുഭൂതിയുണ്ടാക്കും. സാറയെ സംബന്ധിച്ച്‌ ഇതിന്‌ അനുഭൂതിയെന്നോ ഭീതിയെന്നോ പറയേണ്ടതെന്നേ സംശയമുള്ളു.

ഇങ്ങനെ കമ്പനമുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളില്‍ നിന്നും അകന്ന്‌ കഴിയുകയാണ്‌ സാറ. ഇതൊരു വല്ലാത്ത അനുഭവമാണെന്നാണ്‌ സാറ പറയുന്നത്‌. സാറയുടെ ഈ പ്രത്യേക ശാരീരികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാതെ ഭര്‍ത്താവ്‌ പോലും ഉപേക്ഷിച്ച്‌ പോയി. എന്നാല്‍ സാറ ഭാഗ്യവതിയാണെന്നാണ്‌ കൂട്ടുകാരികള്‍ പറയുന്നത്‌.

ചില സ്‌ത്രീകള്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോവും രതിമൂര്‍ച്ചയെന്തെന്ന്‌ അറിയാതെ കഴിയുമ്പോള്‍ സാറയുടെ അനുഭവം ഒരു ഭാഗ്യമല്ലേയെന്നാണ്‌ ഇവര്‍ ചോദിക്കുന്നത്‌. ഇക്കാര്യം ആരില്‍ നിന്നും ഒളിച്ചുവച്ചിട്ടില്ലെന്നും മാതാപിതാക്കളോടും വിവാഹം ചെയ്‌ത ആളോടുമെല്ലാം താനിക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഇത്‌ ഒരു അപൂര്‍വ്വമായ രോഗാവസ്ഥയാണത്രേ. പെര്‍മെനന്റ്‌ സെക്ഷ്വല്‍ എറൗസല്‍ സിന്‍ഡ്രം എന്നാണ്‌ ഈ രോഗത്തിന്റെ പേര്‌. ഉത്തേജിപ്പിക്കാന്‍ തക്ക അനുഭവമുണ്ടാകുന്ന ഉടന്‍തന്നെ രക്തം ലൈംഗികാവയവങ്ങളിലേയ്‌ക്ക്‌ പ്രവഹിക്കുന്ന അവസ്ഥയാണ്‌ ഈ രതിമൂര്‍ച്ച സൃഷ്ടിക്കുന്നത്‌.

പത്തൊന്‍പതാം വയസ്സില്‍ വിഷാദരോഗം മാറ്റാനായി മരുന്ന്‌ കഴിച്ചതില്‍പ്പിന്നെയാണത്രേ ഇത്തരമൊരു സ്ഥിതിവിശേഷം സാറയിലുണ്ടായത്‌. സ്വന്തം അവസ്ഥയില്‍ സാറ വളരെയേറെ ദുഖിതയാണ്‌. സഹപ്രവര്‍ത്തകരും ബന്ധുക്കളും ഇത്‌ ഒരു രോഗാവസ്ഥയാണെന്ന്‌ തിരിച്ചറിഞ്ഞ്‌ പെരുമാറുന്നത്‌ മാത്രമാണ്‌ സാറയുടെ ഏക ആശ്വാസം. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള ചികിത്സയിലാണ്‌ സാറയിപ്പോള്‍.

ലണ്ടന്‍ കാരിയായ ഈ യുവതിയുടെ കഥ പുറത്തുകൊണ്ടുവന്നത്‌ ഇവിടത്തെ ന്യൂസ്‌ ഓഫ്‌ ദി വേള്‍ഡാണ്‌. അന്ന്‌ ഇവരെ ഇന്റര്‍വ്യൂ ചെയ്‌ത ലേഖകന്‍ സാറയുടെ സത്യസന്ധതയില്‍ ആകൃഷ്ടനായി വിവാഹ വാഗ്‌ദാനം നല്‍കിയെങ്കിലും സാറയത്‌ നിരസിക്കുകയായിരുന്നുവത്രേ.

Story first published: Tuesday, September 30, 2008, 14:30 [IST]

Get Notifications from Malayalam Indiansutras