ബ്രിട്ടനിലെ ഡോക്ടര്‍മാരായ മഹ്മൂദ് ബൂത്ത, ഹരോള്‍ഡ് മാക്‌സ് വെല്‍ എന്നിവരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. സെക്‌സിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ത്തന്നെ അനിയന്ത്രിതമായി ചുമയ്‌ക്കുന്ന ഒരു മധ്യവയസ്‌കന്‍ ചികിത്സതേടി എത്തിയപ്പോഴാണ് ഡോക്ടര്‍മാര്‍ ഇതുസംബന്ധിച്ച് ഗവേഷണം നടത്തിയത്.
ഇതിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ ഇന്റര്‍നെറ്റില്‍ ലൈംഗിക സംബന്ധിയായ കാര്യങ്ങള്‍ വായിക്കുകയും ചിത്രങ്ങള്‍ കാണുകയും മറ്റും ചെയ്യുമ്പോള്‍ സ്ഥിരമായി ചുമയ്‌ക്കുന്ന 17 പേരെ ഡോക്ടര്‍മാര്‍ കണ്ടെത്തി. മാത്രമല്ല രതിമൂര്‍ച്ച അനുഭവപ്പെടുമ്പോള്‍ തുമ്മലുണ്ടാകുന്നവരെയും പഠനത്തിനിടെ ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.
തുമ്മലും ലൈംഗികതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ പഠനം നടക്കേണ്ടതുണ്ടെന്നും ഇതിന് പാരമ്പര്യവുമായി ബന്ധമുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. തലച്ചോറിലെ ചില പ്രത്യേകതകള്‍കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ എന്ന മാസികയില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്തായാലും വരും കാല പഠനങ്ങളിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് പരസ്യമായി തുമ്മാനും വൈമനസ്യം ഉണ്ടാകുമെന്ന് ഉറപ്പ്.