സ്ത്രീ ഒരു ഹുന്ത്രാപ്പി ബുസ്സാട്ടോയാണ്... സ്ത്രീ ഒരു കുഞ്ഞാണ്ട കുടുക്കയാണ് എന്നൊക്കെ പറഞ്ഞത് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. ആരൊക്കെ നിര്‍വചനം കണ്ടെത്താന്‍ ശ്രമിച്ചാലും ഒടുവില്‍ എത്തിച്ചേരുന്നത് സ്ത്രീ ഒരു പ്രഹേളികയാണ് എന്നതിലത്രേ.
സ്്ത്രീലൈംഗികതയെക്കുറിച്ചായാലും ഇതേ പോലെ ഒരവസ്ഥ തന്നെയാണ്. നിഗൂഡമായ പ്രത്യേകതകളുടെ ഉടലുകളാണ് അവരുടെത്. നോട്ടങ്ങള്‍ കൊണ്ടോ പെരുമാറ്റം കൊണ്ടോ അറിയുവാന്‍ കഴിയാത്ത അത്്ഭുതം. ഫ്രോയിഡിന്റെയുംഹാവ്‌ലസ്സിന്റെയും പഠനങ്ങള്‍ക്കു ശേഷമാണ് ലോകം ആദ്യമായി ചില നിഗമനങ്ങളിലേക്കെത്തിയത്.
കളിച്ചു ചിരിച്ച് എല്ലാ കുട്ടികളും ആണ്‍ പെണ്‍ ഭേദമില്ലാതെ പെരുമാറുന്ന ബാല്യത്തിനൊടുവിലാണ് സ്്തന വളര്‍ച്ചയില്‍ തുടങ്ങുന്ന മാറ്റം പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. അണ്ഡാശയങ്ങളും വളര്‍ച്ച തുടങ്ങുന്നു. ഗുഹ്യഭാഗങ്ങളില്‍ രോമ വളര്‍ച്ചയുണ്ടാകുന്നു. കൂടുതല്‍ സ്‌ത്രൈണത എല്ലാ ചലനങ്ങളിലും സ്പഷ്ടമാകുന്നു. ആന്തരികമായ ഒട്ടേറെ മാറ്റങ്ങള്‍ക്കുമൊപ്പം ബാഹ്യമായ ഒത്തിരി മാറ്റങ്ങളും ഉണ്ടാകുന്നു.
രതിശൈലത്തിന്റെ മാറ്റങ്ങള്‍
അരക്കെട്ടിനു മുന്‍വശത്തായി ഏതാണ്ട് ത്രികോണാകൃതിയില്‍ അല്പം തടിച്ച് രോമാവൃതമായി കാണുന്ന ഭാഗമാണ് രതിശൈലം. പ്രണയദേവതയായ
വീനസിന്റെ ആവാസ ശൈലമാണിവിടം എന്ന് ഗ്രീക്ക് സങ്കല്പം . കൊഴുപ്പ് ഏറെക്കൂടുതലായതിനാല്‍ ഈ ഭാഗം നല്ല പതുപതുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്നു. അനവധി നാഡികളുടെ അഗ്രങ്ങള്‍ നിറഞ്ഞ ഈ ഭാഗം സംവേദന ശേഷിയില്‍ വളരെ ശേഷിയുള്ളവയാണ്. സ്്ത്രീ വികാരത്തിന്റെ കാര്യത്തില്‍ പുരുഷനെക്കാളും എത്രയോ ഉന്നതിയിലാണെന്ന് പറയുന്നത് ഇത്തരം പ്രത്യേകതകള്‍ മുന്‍ നിര്‍ത്തിയാണ്.
ചുണ്ടുകള്‍പോലെ നിലകൊള്ളുന്ന ബൃഹത് ഭഗാധരങ്ങളും അവയ്ക്കുള്ളിലായി കാണപ്പെടുന്ന ലഘു ഭഗാധരങ്ങളും ഒക്കെ സ്വയം ശുചീകരണ ശേഷിയുള്ള
വയായാണ് ദൈവ സൃഷ്ടി തന്നെ. എങ്കിലും കൂടുതല്‍ ശുചിയാക്കാന്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന ലേപനങ്ങള്‍ അണുബാധയ്ക്ക് കാരണമാകുന്നുമുണ്ട്. ഉടലിലെ പല സ്ഥലങ്ങളും കൂടുതല്‍ സംവേദനക്ഷമങ്ങളാണെന്നതിനാല്‍ രതിയില്‍ സ്ത്രീയുടെ വികാര കേന്ദ്രങ്ങളായി നമ്മള്‍ കരുതാത്തിടങ്ങളും പ്രധാനമാണെന്നത് ശ്രദ്ധിക്കുക.