1 ഓയ്‌സ്‌റ്റേര്‍സ്
ലൈംഗിക തൃഷ്ണ വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഓയ്‌സ്‌റ്റേര്‍സ്. സിങ്കിന്റെ കലവറയായ ഇത് പുരുഷ ഹോര്‍മ്മോണായ ടെസ്റ്റാസ്‌റ്റെറോണിന്റെ ഉല്‍പാദനം കൂട്ടാന്‍ സഹായിക്കുമത്രേ. പുരുഷഹോര്‍മ്മോണ്‍ എന്നാണ് വിശേഷിപ്പിക്കുന്നതെങ്കിലും സ്ത്രീകളിലെ ലൈംഗികതാല്‍പര്യം കൂട്ടാനും ഇതിന് ശേഷിയുണ്ടത്രേ.
2 ചിലി പെപ്പര്‍
കുരുമുളകിന് എരിവുണ്ടാകാന്‍ കാരണമായ കാപ്‌സാസിന്‍ എന്ന രാസപദാര്‍ത്ഥത്തിന് ഞരമ്പുകളെ ഉദ്ദീപിപ്പിക്കാന്‍ ശേഷിയുണ്ട്. ഇത് ശരീരത്തിന്റെ പള്‍സ് ഉയര്‍ത്തുകയും ശരീരം വിയര്‍പ്പിക്കുകയും ചെയ്യും. എരുവുള്ള ഭക്ഷ്യവസ്തുക്കള്‍ കഴിയ്ക്കുമ്പോള്‍ എന്‍ഡോര്‍ഫിന്‍ പുറത്തുവിടാന്‍ ഇടയാകുമെന്നും ഇത് ലൈംഗിക ബന്ധത്തിന് സഹായകമാകുമെന്നാണ് പറയുന്നത്.
3 ചോക്ലേറ്റ്
ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഫിനിലെത്തിലമിന്‍ എന്ന സ്റ്റിമുലന്റിനെ ഗവേഷകര്‍ ലവ് കെമിക്കല്‍ എന്നാണ് പറയുന്നതുതന്നെ. ഇതും ലൈംഗിക ബന്ധത്തിലേര്‍്‌പ്പെടാനുള്ള താല്‍പര്യത്തെ വര്‍ധിപ്പിക്കുകയും എന്‍ഡോര്‍ഫിന്റെ അളവ് കൂട്ടുകയും ചെയ്യും.
4 വൈല്‍ഡ് യാം
പാരമ്പര്യമായിത്തന്നെ ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാം വൈല്‍ഡ് യാം. ഇതിലടങ്ങിയിരിക്കുന്ന പദാര്‍ത്ഥം ജനനേന്ദ്രിയങ്ങളിലെ സ്പര്‍ശനശേഷി കൂട്ടാന്‍ സഹായിക്കുന്നു.
മാത്രമല്ല ലൈംഗികപരമായ സ്വപ്‌നങ്ങള്‍ കാണുന്നതിന് സഹായിക്കുന്ന ഹോര്‍മ്മോണ്‍ വര്‍ധിപ്പിക്കാനും ഇതിന് കഴിവുണ്ട്. കിടക്കാന്‍ പോകുന്നതിന് മുമ്പ് കഴിയ്ക്കുകയെന്നാണ് നിര്‍്‌ദ്ദേശം. സ്ത്രീകളില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റാന്‍ ഏറെനാള്‍ മുമ്പേതന്നെ ഇത് ഉപയോഗിച്ച് വരുന്നുണ്ട്.
അടുത്തപേജില്‍
പ്രണയത്തിന്റെ പാനീയം ഷാംപെയിന്‍