•  

ആണിനിഷ്ടം നനുത്ത ചുംബനം, പെണ്ണിന് ദീര്‍ഘചുംബനം

Kiss
 
ചുംബനത്തിന്റെ കാര്യത്തില്‍ ആണിനും പെണ്ണിനും ചെറിയ അഭിപ്രായവ്യത്യാസമുള്ളതായി പഠനം തെളിയിക്കുന്നു. പലപ്പോഴും തന്റെ ഇണയെ ലൈംഗികബന്ധത്തിനായി ഉണര്‍ത്താനാണ് പുരുഷന്‍ ചുംബിച്ചുതുടങ്ങുന്നത്. അതേ സമയം ഇണയുമായി അനിര്‍വചനീയമായ ഒരു ആത്മബന്ധത്തിനുള്ള വഴിയായാണ് സ്ത്രീ ചുംബനത്തെ കാണുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും ദീര്‍ഘചുംബനത്തെ അവള്‍ ഇഷ്ടപ്പെടുന്നു.

ചുംബനം സ്‌നേഹപ്രകടനത്തിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണെന്ന കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമാണുള്ളത്. ചുംബനം സെക്‌സിലേക്കുള്ള വാതിലായി പുരുഷന്‍ കരുതുമ്പോള്‍ സ്ത്രീക്ക് അത്തരമൊരു അഭിപ്രായമില്ല. ചുണ്ടുകള്‍ കടിച്ചും നാവിട്ടു ചുഴറ്റിയുമുള്ള വന്യമായ ചുംബനത്തിന് പുരുഷന്‍ ഇഷ്ടപ്പെടുമ്പോള്‍ അതില്‍ വലിയ കാര്യമില്ലെന്നാണ് സ്ത്രീകളുടെ നിലപാട്.

ഇരുവരുടെയും ഉമിനീരുകളുടെ ലയനം നല്ലൊരു സെക്‌സിനുള്ള തിരികൊളുത്തലായിരിക്കുമെന്ന അഭിപ്രായമാണ് മിക്ക പുരുഷന്മാര്‍ക്കുമുള്ളത്. പെന്‍സില്‍വാനിയയിലെ ഓള്‍ബ്രൈറ്റ് കോളജിലെ സൈക്കോളജിസ്റ്റായ സൂസന്‍ ഹ്യൂസാണ് ഇത്തരമൊരു പരീക്ഷണത്തിന് മുന്നിട്ടിറങ്ങിയത്. ആയിരത്തോളം യുവതി, യുവാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

English summary
woman like long kisses, man wet lips
Story first published: Monday, January 9, 2012, 16:08 [IST]

Get Notifications from Malayalam Indiansutras