•  

പെണ്ണിനെ പിണക്കുന്ന അഞ്ചുകാര്യങ്ങള്‍

Mistakes
 
സ്‌നേഹം രണ്ടു പേര്‍ തമ്മിലുള്ള ഇടപാടാണ്. ഒരാളുടെ ഭാഗത്തു നിന്നുള്ള ഏത് തെറ്റായ നീക്കവും ഈ ബന്ധത്തിന്റെ ഊഷ്മളത തകര്‍ക്കും. സ്ത്രീകള്‍ സാധാരണ വരുത്തുന്ന അഞ്ചു തെറ്റുകള്‍

1 കോട്ടുവായിടുകയും, വളരെ ക്ഷീണിതയാണെന്ന് ഭാവിക്കുകയും ചെയ്യുക. ഉറക്കം തൂങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നത് പങ്കാളിയ്ക്ക് സ്‌നേഹം പ്രകടിപ്പിക്കാനുള്ള മൂഡ് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്.

2 ആമുഖ ലീലകളാണ് പലപ്പോഴും സെക്‌സിനെ ആനന്ദകരമാക്കുന്നത്. സ്ത്രീകള്‍ പലപ്പോഴും ഇക്കാര്യത്തില്‍ മുഖം തിരിക്കുകയാണ് പതിവ്. ഒന്നു നന്നായി ചുംബിക്കാന്‍ പോലും ചിലര്‍ക്ക് മടിയാണ്.

3 വൃത്തിയില്ലാതിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. സെക്‌സിനെ ഒരു വൃത്തികേടായി കാണുകയും അതിനുശേഷം ഫ്രഷാകാമെന്ന് ചിന്തിക്കുകയും ചെയ്യുന്നവരുണ്ട്. സെക്‌സ് എന്ന ഉദാത്തമായ സ്‌നേഹപ്രകടനത്തിന് മുമ്പ് ശരീരം വൃത്തിയാക്കുന്നതാണ് നല്ലത്.

4 താല്‍പ്പര്യം കാണിക്കാതിരിക്കുക: സെക്‌സിനെ സംബന്ധിച്ചിടത്തോളം ഇരുവരുടെയും താല്‍പ്പര്യം നിര്‍ണായകമാണ്. വേഷത്തിനും ചെറുതല്ലാത്ത പങ്കുണ്ട്. പുരുഷന്‍ മതി മറന്ന സ്‌നേഹപ്രകടനത്തില്‍ മുഴുകുമ്പോള്‍ മുറി മുഴുവന്‍ മാറാലയാണെന്നോ മറ്റൊ പറഞ്ഞു കൊണ്ടിരുന്നാല്‍ എങ്ങനെയിരിക്കും?

5 തുടക്കം മോശമാക്കുക: സെക്‌സിന് തുടക്കമിടാന്‍ സ്ത്രീകള്‍ക്ക് എന്നും മടിയാണ്. പലരും ഒരു പാവയെ പോലെ പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് നിന്നു കൊടുക്കുയാണ് ചെയ്യുന്നത്. വൈകാരികമായി ഉത്തേജിക്കപ്പെടുമ്പോള്‍ പോലും അതൊന്ന് പ്രകടിപ്പിക്കാനുള്ള ആര്‍ജ്ജവം പലരും കാണിക്കാറില്ല.

English summary
Making love should always be mutual to make the experience memorable. It is not just men who make disasters in bed but even women have all the powers. There are certain mistakes that women do that can turn the entire lovemaking act to rather a funny show. Take a look at the mistakes that women do and try not to repeat these for a happy lovemaking. 
Story first published: Saturday, April 7, 2012, 15:14 [IST]

Get Notifications from Malayalam Indiansutras