•  

കിടക്കയിൽ മാത്രം ചോദിക്കേണ്ട സെക്സ് ചോദ്യങ്ങൾ

നിങ്ങൾ നിങ്ങളുടെ ഭാര്യയോട് സെക്സിനെക്കുറിച്ച് സംസാരിക്കാറുണ്ടോ. ഉണ്ട് എന്നാണോ ഇല്ല എന്നാണോ ഉത്തരം. സർവേകൾ പറയുന്നത് പ്രകാരം പല ഭർത്താക്കന്മാരും ഭാര്യമാരോട് സെക്സ് സംബന്ധമായ ചർച്ചകളിൽ ഏർപ്പെടാറില്ല. സെക്സ് ചെയ്യാറേ ഉള്ളൂ. എന്നാൽ നഗരപ്രദേശങ്ങളില ട്രെൻഡ് വ്യത്യാസമാണ്. നഗരങ്ങളിൽ ജീവിക്കുന്ന ദമ്പതിമാർ തമ്മിൽ ആരോഗ്യകരമായ സെക്സ് സംഭാഷണങ്ങൾ നടക്കാറുണ്ട് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

ഭർത്താവ് ഭാര്യയോടായാലും ഭാര്യ ഭർത്താവിനോടായാലും സെക്സ് സംബന്ധമായ സംസാരങ്ങള്‍ ഉണ്ടാകുന്നത് നല്ലതാണ് എന്നാണ് വിദഗ്ധ മതം. കിടക്കയിൽ നിനക്ക് എന്താണ് വേണ്ടത് എന്ന് ഭാര്യയോട് ചോദിച്ചുനോക്കൂ അതവർക്ക് വളരെയധികം ഇഷ്ടമാകും. അത് പോലെ തന്നെ, ഭർത്താവിനോടും. സാധാരണ ചോദിക്കുന്ന കോഴിക്കൂട് അടച്ചോ അല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്തോ എന്നൊക്കെ ചോദിക്കുന്നതിന് പകരം ഈ ചോദ്യങ്ങൾ ഒന്ന് ട്രൈ ചെയ്തുനോക്കൂ.

love124
 

എവിടെ തൊടുന്നതാണ് ഏറ്റവും ഇഷ്ടം എന്ന് അവളോട് ചോദിക്കൂ. അവൾ പറഞ്ഞുതരും. അത് പ്രകാരം ചെയ്തുനോക്കൂ. അഥവാ അവൾ പറഞ്ഞില്ലെങ്കിൽ നിങ്ങൾ സ്വയം ഒന്ന് കണ്ടെത്തി നോക്കൂ. ഈ തിരച്ചിൽ സ്വർഗീയ സുഖം തരും. കിടക്കയിൽ എന്താണ് ഇഷ്ടപ്പെട്ട കാര്യം എന്ന് ചോദിക്കൂ, ഉമ്മ വെക്കുന്നതാണോ ഓറൽ സെക്സ് ചെയ്യുന്നതാണോ അതോ നേരിട്ട് സെക്സ് ചെയ്യുന്നതാണോ..

ഏറ്റവും ഇഷ്ടപ്പെട്ട സെക്സ് പൊസിഷൻ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. അത് അറിഞ്ഞ് പണിയെടുത്താൽ അതിനനുസരിച്ച് സുഖവും കൂടും. എന്നും എന്നും ഒരേ പോസിഷൻ ട്രൈ ചെയ്യേണ്ട കാര്യമൊന്നും ഇല്ല എന്ന് ചുരുക്കം. ഭർത്താവിന് ഇഷ്ടമാണെന്ന് കരുതി ഭാര്യയും ഭാര്യയ്ക്ക് ഇഷ്ടമാണ് എന്ന് കരുതി ഭർത്താവും സഹിച്ച് സഹിച്ച് ബോറടിക്കുന്നതിനേക്കാൾ എത്രയോ രസകരമാണ് തുറന്ന് ചോദിക്കുന്നത്. അങ്ങനെ ചോദിച്ചറിയൂ കാര്യങ്ങൾ.

English summary
Sex related questions you need to ask your partner

Get Notifications from Malayalam Indiansutras