•  

നടത്തത്തില്‍ നിന്ന് പെണ്ണിന്റെ സെക്‌സ് അറിയാം

Sex Walking
 
മുന്നിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ കണ്ട് അവള്‍ ഏത് രീതിയിലുള്ള സെക്‌സ് ജീവിതമാണ് നയിക്കുന്നതെന്ന് പറയാന്‍ പറ്റുമോ? ബെല്‍ജിയത്തിലെ ഒരു യൂനിവേഴ്‌സിറ്റിയാണ് വിചിത്രമായ ഈ പഠനം നടത്തിയത്.

രതിമൂര്‍ച്ഛ അനുഭവിക്കുന്ന സ്ത്രീകളെയും അത്തരത്തിലുള്ള അനുഭവങ്ങള്‍ ഇല്ലാത്തവരെയും വേര്‍തിരിച്ചറിഞ്ഞ് റോഡിലൂടെയുള്ള അവരുടെ നടത്തം വീഡിയോയില്‍ പകര്‍ത്തുകയാണ് സംഘം ആദ്യം ചെയ്തത്. തുടര്‍ന്ന് വിദഗ്ധരായ സെക്‌സോളജിസ്റ്റുകള്‍ക്കു മുന്നില്‍ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചു. ആരൊക്കെയാണ് മികച്ച ലൈംഗികബന്ധം പുലര്‍ത്തുന്നതെന്ന് കണ്ടു പിടിക്കാനാകുമോ എന്ന ചോദ്യമാണ് അവര്‍ക്ക് നല്‍കിയത്. അദ്ഭുതകരമെന്നു പറയട്ടെ അവര്‍ 99 ശതമാനം സ്ത്രീകളെയും വേര്‍തിരിച്ചു.

രതിമൂര്‍ച്ഛ അനുഭവിക്കുന്ന സ്ത്രീകളുടെ മസിലുകളുടെ ഇളക്കവും ശരീര ഭാഷ നല്‍കുന്ന ആത്മവിശ്വാസവും പരിഗണിച്ചാണ് അവര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അധിക ദിവസം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന ഒരു പെണ്‍കുട്ടിയുടെ നടത്തവും ലൈംഗിക ബന്ധത്തിലേര്‍പ്പെടാത്ത പെണ്‍കുട്ടികളുടെ നടത്തവും തമ്മില്‍ വ്യത്യാസമുണ്ട്.

പക്ഷേ, ഒരു സാധാരണക്കാരന് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ബുദ്ധിമുട്ടാണെന്ന് പഠനം വ്യക്തമാക്കുന്നു. ഈ മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ സെക്‌സോളജിസ്റ്റുകള്‍ക്കു മാത്രമേ നടത്തത്തില്‍ നിന്ന്് ഒരു സ്ത്രീയുടെ ലൈംഗികജീവിതം സംതൃപ്തികരമാണോ? അല്ലയോ എന്നു തിരിച്ചറിയാന്‍ സാധിക്കൂ.

കൂടുതല്‍ ഉന്മേഷവും ഊര്‍ജവും സ്വാതന്ത്ര്യവും ഇവരുടെ നടത്തില്‍ അനുഭവപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു.

English summary
Women who have orgasms during sexual intercourse walk differently, a new study has revealed. For the study, Belgian researchers watched videos of women walking, and were able to tell whether they regularly had orgasms from intercourse.

Get Notifications from Malayalam Indiansutras