•  

വമ്പത്തിയെ അവന് ഇഷ്ടമാകുമോ?

Angelina Jolie
 
തന്നേക്കാള്‍ കരുത്തുകുറഞ്ഞവളെയാണ് ഒട്ടുമിക്ക പുരുഷന്മാരും ഇഷ്ടപ്പെടുന്നത്. എന്നാല്‍ സെലിബ്രിറ്റികളുടെ കാര്യത്തില്‍ നേരെ തിരിച്ചാണ്. തങ്ങളെ കീഴടക്കുന്ന പെണ്‍കരുത്തിനെയാണ് പലരും ഇഷ്ടപ്പെടുന്നത്.

ബോളിവുഡ് താരം ജാക്കി ഷ്‌റോഫിന്റെ അഭിപ്രായത്തില്‍ കരുത്തുകുറഞ്ഞ സ്ത്രീ എന്ന സങ്കല്‍പ്പമില്ല. സ്ത്രീയെന്നാല്‍ ശക്തിയാണ്.

സംവിധായകന്‍ പ്ലഹഌദ് കക്കറിന്റെ അഭിപ്രായത്തില്‍ ശക്തിയുള്ള സ്ത്രീയാണ് പുരുഷനെ ആകര്‍ഷിക്കുന്നത്. പക്ഷേ, അതിജീവനത്തിന്റെ ഭാഗമായി അവന്‍ ശക്തികുറഞ്ഞവളെ തിരഞ്ഞെടുക്കും. ശക്തിയുള്ളവളെ പങ്കാളിയായി തിരഞ്ഞെടുക്കുന്ന പുരുഷന്മാര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരായിരിക്കും.

പ്രിയങ്കാ ഗാന്ധിയെയും സുസ്മിത സെന്നിനെയും സാനിയ മിര്‍സയെയും പോലുള്ള കരുത്തുറ്റ സ്ത്രീകള്‍ക്ക് ഏറെ ആരാധകരുണ്ടെന്ന കാര്യം മറക്കരുത്-ബോളിവുഡില്‍ നിന്നുള്ള അര്‍ജുന്‍ പുഞ്ച് പറയുന്നു. കരുത്തരായ ആണുങ്ങള്‍ കരുത്തരായ പെണ്ണുങ്ങളെ തേടുമെന്നാണ് മിലിന്ദ് സോമന്റെ അഭിപ്രായം.

എയ്ഞ്ചലീന, ഐശ്വരി റായി എന്നിവര്‍ ആഗോളതലത്തില്‍ തന്നെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചവരാണ്. അതേ സമയം മാനസികമായും ശാരീരികമായും ഏറെ കരുത്തുള്ളവരാണ് രണ്ടു പേരും. ഏത് അര്‍ത്ഥത്തിലായാലും തന്നേക്കാള്‍ കരുത്തുകൂടിയെന്നതുകൊണ്ട് പുരുഷന് ഇവരോടുള്ള ആരാധനയ്ക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. പക്ഷേ, പുരുഷമേധാവിത്വത്തിന്റെ ഭാഗമായി അവന്‍ ജീവിത്തില്‍ പലപ്പോഴും ഇഷ്ടപ്പെടുന്നത് ഇത്തരക്കാരെയായിരിക്കില്ല.

അവനെ എല്ലാ അര്‍ത്ഥത്തിലും ആകര്‍ഷിച്ച കരുത്തിനെ അവന്‍ പ്രായോഗിക ജീവിതത്തില്‍ ആഗ്രഹിക്കുന്നില്ലെന്ന് ചുരുക്കം. പക്ഷേ, കരുത്തിലാണ് സൗന്ദര്യം പൂര്‍ണമാകുന്നതെന്ന് അവനും ഉള്ളില്‍ സമ്മതിക്കുന്നുണ്ട്.

English summary
Do men prefer women who are less powerful than them? A study finds that they do but our celebs don't think that way. Most men believe that a powerful woman is always attractive.

Get Notifications from Malayalam Indiansutras