•  

പുരുഷലിംഗത്തെ കുറിച്ച് എന്തറിയാം?

Penis
 
നിങ്ങളുടെ പങ്കാളിയുടെ ലിംഗത്തിനും ഒരു 'ഹൃദയ'മുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? അതേ ഒരു പാട് നാഡികള്‍ നിയന്ത്രിക്കുന്ന ഒരു അദ്ഭുതയന്ത്രം തന്നെയാണ് പുരുഷലിംഗം.

സാധാരണ പുരുഷലിംഗങ്ങളെല്ലാം തന്നെ മൂന്നു മുതല്‍ നാലിഞ്ചുവരെ നീളമുള്ളതായിരിക്കും. ലൈംഗികമായി ഉത്തേജിക്കപ്പെടുമ്പോള്‍ ഇതിന്റെ നീളം അഞ്ചു മുതല്‍ ആറിഞ്ചുവരെ നീണ്ടേക്കാം. വിജ്രംഭിച്ചു നില്‍ക്കുന്ന ലിംഗത്തിന് ഒരു വശത്തേക്കുള്ള ചരിവ് സ്വാഭാവികമാണ്.

എളുപ്പത്തില്‍ ഉത്തേജിക്കപ്പെടുന്ന രീതിയിലാണ് പുരുഷലിംഗമുള്ളത്. വെറും മൂന്നുമിനിറ്റുകൊണ്ടു പോലും സ്ഖലനത്തിന് സന്നദ്ധമാകാന്‍ പുരുഷലിംഗത്തിനു സാധിക്കും. അതുകൊണ്ടു തന്നെ പങ്കാളിയുടെ ലൈംഗികസുഖത്തിനായി പലരും ഈ സമയം നീട്ടികൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്.

ശുകഌസ്ഖലനം നടക്കുന്നതോടെ പുരുഷന്‍ ലൈംഗികമായി സംതൃപ്തനാകുന്നുണ്ട്. അതുകൊണ്ടു തന്നെ സ്വയംഭോഗത്തിലൂടെ പുരുഷന് എളുപ്പത്തില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കും. സ്വയംഭോഗം ചെയ്യുന്നവര്‍ മാനസികമായി തളരേണ്ടതില്ല. ഇത് നല്ലൊരു വ്യായാമം കൂടിയാണെന്ന് തിരിച്ചറിയണം.

English summary
Things You Didn’t Know About Penise

Get Notifications from Malayalam Indiansutras