പ്രമേഹ ചികിത്സയുടെ ഭാഗമായി ഇന്‍സുലിന്‍ എടുക്കുന്ന സ്ത്രീകളില്‍ ലൂബ്രിക്കേഷനും രതിമൂര്‍ച്ഛയും വളരെ താമസിച്ചാണുണ്ടാകുന്നതെന്ന് സാന്‍ഫ്രാന്‍സിസ്‌കോയിലെ യൂനിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ വിദഗ്ധര്‍ വ്യക്തമാക്കി.
തീര്‍ച്ചയായും പ്രമേഹം പുരുഷന്റെ ലൈംഗികജീവിതത്തിലും വില്ലനാകുന്നുണ്ട്. പക്ഷേ, വനിതകളുടെ കാര്യത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ തിരിച്ചറിയുന്നത് ആദ്യമായിട്ടാണ്.
40നും 80നും ഇടയില്‍ പ്രായമുള്ള 2270ഓളം സ്ത്രീകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് സര്‍വെ നടത്തിയത്. പ്രമേഹമുള്ളവര്‍ക്ക് ലൈംഗിക ബന്ധം ചിലപ്പോഴൊക്കെ വേദനാജനകമായി മാറാറുമുണ്ട്. ഒരു സാധാരണ സ്ത്രീയേക്കാള്‍ 40 ശതമാനം അധികശ്രമമുണ്ടെങ്കില്‍ പ്രമേഹരോഗിയായ ഒരു സ്ത്രീയെ സംതൃപ്തിപ്പെടുത്താന്‍ സാധിക്കൂ.
ഹൃദ്രോഗമടക്കമുളള ഒട്ടേറെ ശാരീരികപ്രശ്‌നങ്ങളും പ്രമേഹരോഗികളെ അലട്ടുന്നുണ്ടാവും. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളിലും ഇത്തരം പ്രശ്‌നങ്ങളും ഇപ്പോള്‍ സജീവമായി കൊണ്ടിരിക്കുകയാണ്.