ഗര്‍ഭം തുടരാന്‍ തീരുമാനിച്ചാല്‍ പിന്നെ അതാണ് ഏറ്റവും വലിയ പ്രൊജക്ട്. ഒരു കുട്ടിയുടെ അമ്മയാവുകയെന്നത് ഏറ്റവും വലിയ ദൗത്യമാണ്. ഈ പ്രൊജക്ട് പൂര്‍ണമാക്കുകയെന്നതുമാത്രമായിരിക്കണം പിന്നീടുള്ള ലക്ഷ്യം. അതിനു തടസ്സമായി എന്തുവന്നാലും അത് ഏറെ പ്രിയപ്പെട്ട ജോലിയാണെങ്കിലും ഒഴിവാക്കുന്നതാണ് ബുദ്ധി.
കാരണം ജോലിയുടെ സമ്മര്‍ദ്ദം, യാത്രകള്‍, ഓവര്‍ടൈം എന്നിവ നിങ്ങളുടെ കുട്ടിയെ ബാധിക്കുന്നുവെന്ന് തിരിച്ചറിയണം. കൃത്യമായ ചികിത്സയും നിരീക്ഷണവും വേണ്ട സമയമാണിതെന്ന് തിരിച്ചറിയണം.
സമയത്തിന് പോഷകസമ്പന്നമായ ഭക്ഷണം കഴിക്കേണ്ടത് ഗര്‍ഭിണിയെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. നേരത്തെ ഓട്ടോയ്ക്കും ബസ്സിനും സ്‌കൂട്ടറിനും ചാടികയറി പോയതുപോലെ ഗര്‍ഭിണിയാകുമ്പോള്‍ പോകാന്‍ ശ്രമിയ്ക്കുന്നത് അപകടമാണ്.
എല്ലാ ബഗ്ഗുകളും തീര്‍ത്ത് പുതിയൊരു പ്രൊജക്ടാണ് പുറത്തുവരാനിരിക്കുന്നത്. ഇതോടെ പുതിയ ഉത്തരവാദിത്വങ്ങളും കൂടിയാണ് സൃഷ്ടിയ്ക്കപ്പെടുന്നുവെന്നത് തിരിച്ചറിയാന്‍ സാധിക്കണം.