പുരുഷന്റെ മുന്നില്‍ നഗ്നയായി കിടക്കാന്‍ സ്ത്രീയ്ക്ക് എപ്പോഴും നാണമായിരിക്കും. തന്റെ തള്ളി നില്‍ക്കുന്ന വയറും മറ്റ് അടയാളങ്ങളും അവന്റെ മുന്നില്‍ നിന്നു മറയ്ക്കാന്‍ അവള്‍ വിഫല ശ്രമങ്ങള്‍ നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നിങ്ങള്‍ക്ക് ഒരു കാര്യം അറിയുമോ?
സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ പുരുഷന്‍ ഇത്തരം കാര്യങ്ങളെ കുറിച്ചൊന്നും ബോധവാനല്ല. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സ്ത്രീ സ്വന്തം ശരീരത്തെ കുറിച്ച് ചിന്തിക്കുന്നതിന്റെ പത്തിലൊന്നു പോലും പുരുഷന്‍ ചിന്തിക്കില്ല. അതുകൊണ്ട് തന്നെ സെക്‌സിനിടെ പുരുഷന്റെ ശ്രദ്ധയില്‍ പെടാന്‍ സാധ്യതയില്ലാത്ത ചില കാര്യങ്ങള്‍ ഓര്‍ത്തുവെയ്ക്കുന്നത് നല്ലതാണ്.
മാറിടത്തിന്റെ ഭംഗി
നിങ്ങളുടെ സ്തനത്തിന്റെ വലിപ്പമോ രൂപ വ്യത്യാസമോ പുരുഷനെ അലട്ടുകയില്ല.
ശരീരത്തിലെ പാടുകള്‍
സെക്‌സ് എന്ന ഡ്രൈവിങിനിടെ നിങ്ങളുടെ ശരീരത്തിലെ നിറവ്യത്യാസങ്ങളും പാടുകളും ശ്രദ്ധിക്കാന്‍ അവന് സമയമുണ്ടാകില്ല.
മുഖക്കുരു
സെക്‌സ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ മുഖത്തുള്ള മുഖക്കുരുവൊന്നും അവന് വിഷയമല്ല. അതുകൊണ്ട് അവന്‍ സ്‌നേഹത്തോടെ മുഖവുമായി വരുമ്പോള്‍ സങ്കോചം വേണ്ട.
കറുത്ത പിറകുവശം
ഏറെ മാംസളമായ പിറകുവശം അവനെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. കറുത്തതാണെന്ന് കരുതി ആ ഭാഗം മറച്ചുവെയ്ക്കാന്‍ ശ്രമിക്കരുത്.
പരിമണം
പെര്‍ഫ്യൂമുകളും പൗഡറുമിട്ട് സുഗന്ധവാഹിയായി അവന്റെ മുന്നിലെത്തണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. സെക്‌സ് തുടങ്ങി കഴിഞ്ഞാല്‍ പിന്നെ അവന് എല്ലാം കണക്കാണ്.
ഹെയര്‍ സ്റ്റൈല്‍
നല്ലൊരു ഹെയര്‍ സ്റ്റൈലുമായി വന്ന് ഇണയെ കൂടുതല്‍ സംതൃപ്തി പെടുത്താമെന്ന പല പ്ലാനുമുണ്ടെങ്കില്‍ അതില്‍ കാര്യമില്ല. നിങ്ങളുടെ അഴിഞ്ഞുകിടക്കുന്ന മുടിയാണ് അവനെ ഉന്മത്തനാക്കുന്നത്.