സ്ത്രീപുരുഷ ലൈംഗിക ബന്ധങ്ങളില്‍ പുരുഷനെ അലട്ടുന്ന ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലൊന്നാണ് ശീഘ്രസ്ഖലനം. ലൈംഗിക ബന്ധം തുടങ്ങിക്കഴിയുന്നതോടെ പുരുഷന് സ്ഖലനം സംഭവിക്കുന്നതാണ് ശീഘ്രസ്ഖലനം. ഇതുമൂലം ലൈംഗിക ബന്ധത്തില്‍ മാത്രമല്ല, വിവാഹ ജീവിതത്തിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.
ലിംഗം പ്രവേശിപ്പിച്ച് 7 മുതല്‍ 20 വരെയുള്ള ചലനങ്ങളില്‍ സ്ഖലനം സംഭവിക്കുകയാണെങ്കില്‍ സാധാരണ ഗതിയില്‍ അതിനെ ശീഘ്രസ്ഖലനമായി കണക്കാക്കാറില്ല. അതനു മുന്‍പ്, ചിലര്‍ക്ക് സ്പര്‍ശനത്തോടു കൂടി തന്നെ സ്ഖലനം സംഭവിക്കുന്നതായി കാണുന്നു. ഇത് ഗുരുതരമായ പ്രശ്‌നമല്ലെങ്കിലും, ശരിയായ രീതിയിലുള്ള കൗണ്‍സിലിംഗും ചികിത്സയും ലഭ്യമായില്ലെങ്കില്‍ സ്ത്രീയ്ക്കും പുരുഷനും ഇടയില്‍ ഉണ്ടാകുന്ന മാനസികമായ അകല്‍ച്ച വലുതായിരിക്കും.
മാനസികമായ തയ്യാറെടുപ്പുകളാണ് ശീഖ്രസ്ഖലനം നിയന്ത്രിക്കാനായി ഡോക്ടര്‍മാര്‍ ആദ്യമായി നിര്‍ദ്ദേശിക്കുന്നത്. ഒട്ടും മാനസിക പിരിമുറുക്കം കൂടാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയെന്നതാണ് പ്രധാനപ്പെട്ടത്. ലൈംഗിക ബന്ധത്തിനു മുന്‍പുള്ള ലീലകളില്‍ ഏര്‍പ്പെടുകയും, സ്ത്രീ ശരിയായ രീതിയില്‍ ഉത്തേജിക്കപ്പെടുമ്പോള്‍ മാത്രം സംഭോഗത്തിലേര്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ ഇരുവര്‍ക്കും പൂര്‍ണ സംതൃപ്തിയോടെ ലൈംഗികബന്ധം പരിസമാപ്തിയിലെത്തിക്കാം.
സ്ഖലനം സംഭവിക്കുമെന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ ചലനം നിര്‍ത്തി പരീക്ഷിക്കുന്നത് ഏറെ ഗുണകരമായി കാണുന്നു. മൂന്നു നാലോ തവണ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ശരിയായ രീതിയില്‍ സ്ഖലനം ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൗണ്‍സിലിംഗും ശരിയായ രീതിയിലുള്ള ലൈംഗിക ബന്ധവും ശീഘ്രസ്ഖലനം നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ലെങ്കില്‍ ഔഷധ സേവകൊണ്ട് ഇവ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.