സമയമെടുത്ത് പരസ്പരം കബളിപ്പിക്കുന്നതായി നടിച്ച് ചുണ്ടുകളും നാവുകളും അവസാനം കൊരുത്ത് ഒന്നാകുമ്പോള്‍ നിങ്ങള്‍ പിന്നീട് ഈ ലോകത്തേ അല്ലെന്നു തോന്നും. ഈ നിലയില്‍ നിന്നും അത്ര പെട്ടെന്ന് മോചിതരാകണമെന്നും ഇരുവര്‍ക്കും തോന്നുകയുമില്ല.
ചുംബിക്കാന്‍ ഒരു മത്സരമായാലോ? ആവാം. ഈ കലയില്‍ ഭാവനയുടെ അതിര് ആകാശത്തിനും അപ്പുറമാണല്ലോ. ഇണയുടെ കീഴ്ചുണ്ട് ആദ്യം സ്വന്തം പല്ലുകള്‍ക്കിടയിലാക്കുന്നയാളാണ് അന്തിമ വിജയി.
തോല്‍ക്കുന്നയാള്‍ക്ക് വാശി കയറുമെന്ന്് തീര്‍ച്ച. അടുത്ത മല്‍സരത്തിന് ഒരു സെക്കന്റു പോലും പാഴാക്കാതെ അയാളോ അവളോ തയ്യാറാവുകയും ചെയ്യും. മനപ്പൂര്‍വം ഒന്നു തോറ്റു കൊടുക്കുന്നതും ഈ കളിയ്ക്ക് ഹരം കൂട്ടും.