സങ്കല്‍പങ്ങളെന്നത് ഓരോരുത്തരുടെയും ആഗ്രഹങ്ങളാണ്. അതിനൊപ്പിച്ച് ജീവിക്കാന്‍ മറ്റൊരു സാഹചര്യത്തില്‍, മറ്റൊരു കുടുംബത്തില്‍ വളര്‍ന്നു വന്ന മറ്റൊരു വ്യക്തി തയ്യാറാകണമെന്ന നിര്‍ബന്ധ ബുദ്ധി ശരിക്കുമൊരു വില്ലനാണ്‍.
അപ്പോള്‍...? ഒരു സങ്കല്‍പവുമില്ലാതെ കല്യാണം കഴിക്കണമെന്നാണോ? അല്ലേയല്ല. സങ്കല്‍പിക്കാം. മാനം മുട്ടെ സങ്കല്‍പിക്കാം. അതിന് ചെലവും നികുതിയുമില്ലല്ലോ.
പക്ഷേ, ഇതൊക്കെ വെറും സങ്കല്‍പം മാത്രമാണെന്ന് കൂടെക്കൂടെ മനസിനെ ഓര്‍മ്മിപ്പിക്കുകയും വേണം. ഒരുപാട് സങ്കല്‍പിച്ചിട്ട് ഒടുവില്‍ നിരാശപ്പെടുന്നതിനെക്കാള്‍ നല്ലത് വരുമ്പോലെ വരട്ടെ എന്നുകരുതി കെട്ടുന്നതല്ലേ...
ചിന്തിച്ച് തീരുമാനിക്കുക
മംഗല്യച്ചരട് കെട്ടും മുമ്പ്......