•  

ക്ലൈമാക്സിന് മുന്പേ രതിമൂര്‍ച്ച സ്ത്രീകളിലും

Love Making
 
ലൈംഗികബന്ധത്തിന്റെ ഉച്ഛസ്ഥായിയാണ് രതിമൂര്‍ച്ച, ശാസ്ത്രലോകം ഈ അവസ്ഥയെ പലതരത്തില്‍ വ്യാഖ്യാനിക്കുന്നുണ്ട്. ചിലര്‍ ഇത് മനസ്സിന്റെ അവസ്ഥയാണെന്ന് പറയുമ്പോള്‍ മറ്റുചിലര്‍ മനസ്സും ശരീരവും ചേര്‍ന്നുണ്ടാകുന്ന അപൂര്‍വ്വമായ ആനന്ദനിമിഷമാണെന്നാണ് പറയുന്നത്.

എന്തൊക്കെയായാലും ലൈംഗികബന്ധത്തില്‍ ഏറ്റവും അനന്ദകരമായ നിമിഷമെന്നുതന്നെയാണ് ഇതിനെക്കുറിച്ച് പഠനം നടത്തുന്നവരും അനുഭവത്തിലൂടെ അറിഞ്ഞവരും സാക്ഷ്യപ്പെടുത്തുന്നത്. രതിമൂര്‍ച്ചയിലെ പ്രശ്‌നങ്ങള്‍ പലരുടെയും ലൈംഗികജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാക്കാറുണ്ട്.

പുരുഷന്മാരിലും സ്ത്രീകളിലും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടുവരാറുണ്ട്. എന്നാല്‍ ഇക്കൂട്ടത്തില്‍ പുരുഷന്മാര്‍ക്കാണ് ഈ വിഷയത്തില്‍ ഏറെ പരാതികളുണ്ടാവാറുണ്ടത്. പക്വതയെത്താത്ത രതിമൂര്‍ച്ച(പ്രിമെച്വര്‍ ഓര്‍ഗാസം) പൊതുവേ പുരുഷന്മാരിലുണ്ടാകുന്ന പ്രശ്‌നമായിട്ടാണ് കരുതപ്പെടുന്നത്.

എന്നാല്‍ സ്ത്രീകളിലും ഈ പ്രത്യേകത കണ്ടുവരുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സ്ത്രീകളില്‍ അത്ഭുതപ്പെടുത്തുന്നത്രയും ആളുകളില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നുണ്ടത്രേ. അതായത് ലൈംഗികബന്ധം അതിന്റെ ക്ലൈമാക്‌സിലെത്തുന്നതിന് മുമ്പേ രതിമൂര്‍ച്ചയിലെത്തുന്ന സ്ത്രീകള്‍ ഏറെയാണെന്നുതന്നെ.

പോര്‍ച്ചുഗലിലെ മഗല്‍ഹീസ് ലിമോസ് ആശുപത്രിയില്‍ നടന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. സര്‍വ്വേയില്‍ 510 സ്ത്രീകളാണ് പങ്കെടുത്തത്. ഇവരില്‍ 40ശതമാനം പേരും പ്രിമെച്വര്‍ ഓര്‍ഗാസമെന്ന പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നവരാണത്രേ.

ഇതില്‍ത്തന്നെ 3ശതമാനം പേര്‍ ഇത്തരം പ്രശ്‌നങ്ങളാല്‍ സംഘര്‍ഷം അനുഭവിക്കുന്നവരാണ്. 18നും 45വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. പൊതുവേ പ്രിമെച്വര്‍ ഓര്‍ഗാസത്തെ ഒരു മെഡിക്കല്‍ പ്രതിഭാസമായിട്ടാണ് കണക്കാക്കുന്നത്.

English summary
It's not only men that suffer from premature orgasms, but a surprising percentage of women also peak too early during sex, according to a new study,
Story first published: Sunday, October 30, 2011, 14:44 [IST]

Get Notifications from Malayalam Indiansutras