ഒരു സാധാരണ പുരുഷന്‍ തന്റെ മൊത്തം ജീവിതത്തിനുള്ളില്‍ ശരാശരി ഒമ്പത് സ്ത്രീകളുമായെങ്കിലും ലൈംഗികബന്ധത്തിലേര്‍പ്പെടുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. അതേ സമയം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് അഞ്ചില്‍ താഴെയാണ്. 25 ശതമാനം സ്ത്രീകള്‍ക്കും ഒരു ലൈംഗികപങ്കാളി മാത്രമേയുള്ളൂ. ടെലിഗ്രാഫ് പത്രമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
ഇംഗ്ലണ്ടില്‍ നടന്ന സര്‍വെയില്‍ ഏറ്റവും കൂടുതല്‍ വിശ്വാസവഞ്ചനകാണിക്കുന്നത് പുരുഷന്മാരാണെന്ന് വ്യക്തമായി. വിവിധ പ്രായത്തിലുള്ളവരെ പരിഗണിക്കുമ്പോള്‍ ഇപ്പോള്‍ 55നും 69നും ഇടയില്‍ പ്രായമുള്ള 50 ശതമാനം പേരും ജീവിതത്തില്‍ ഒരാളുമായി മാത്രമാണ്ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്.
പക്ഷേ, പുതിയ തലമുറയില്‍ പെട്ട യുവതി, യുവാക്കളില്‍ 90 ശതമാനം പേരും ഒന്നിലേറെ പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്.
English summary
Average man sleeps with 9 partners in life