അശ്‌ളീല ചിത്രങ്ങള്‍ കാണുന്നത് ശീഘ്രസ്ഖലത്തിന് കാരണമാകുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇത്തരം ചിത്രങ്ങളിലെ രംഗങ്ങള്‍ സ്വന്തം ലൈംഗികശേഷിയെ പറ്റി സംശയമുണ്ടാകാന്‍ ഇട വരുത്തും. ഇത് ശീഘ്രസ്ഖലനത്തിന് കാരണമാവുകയും ചെയ്യും. ഇത്തരം ശീലങ്ങള്‍ മാറ്റുക. അല്ലെങ്കില്‍ ഇവയിലെ യാഥാര്‍ത്ഥ്യം മനസിലാക്കുകയെങ്കിലും ചെയ്യുക. സാധാരണ ജീവിതത്തില്‍ ഇവ അനുകരിക്കാന്‍ ശ്രമിക്കുന്നതും ദോഷങ്ങളുണ്ടാക്കും.
യോഗ ചെയ്യുന്നതും ഈ പ്രശ്‌നത്തിനുള്ളൊരു പരിഹാരമാണ്. യോഗയിലെ ശ്വസനക്രിയകള്‍ ശാരീരിക പ്രക്രിയകളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ശരീരത്തിനും ഒപ്പം മനസിനും നിയന്ത്രണം നല്‍കുന്നവയാണ് യോഗയിലെ ശ്വസന ക്രിയകള്‍.
സാധാരണയായി സ്ത്രീകള്‍ ചെയ്യുന്ന പെല്‍വിക് വ്യായാമങ്ങള്‍ ശീഘ്രസ്ഖലത്തിനുള്ളൊരു പരിഹാരമാണ്. കെഗെല്‍ വ്യായാമങ്ങള്‍ എന്നറിയപ്പെടുന്ന ഇവ മസിലുകള്‍ക്ക് വിചാരിക്കുന്ന രീതിയിലുള്ള നിയന്ത്രണം നല്‍കാന്‍ നല്ലതാണ്.
സെക്‌സില്‍ സംഭവിക്കുന്ന നീണ്ട ഇടവേളകളും ശീഘ്രസ്ഖലനത്തിന് കാരണമാകുന്നുണ്ട്. സെക്‌സില്‍ സംഭവിക്കുന്ന ഇടവേള കുറയ്ക്കുന്നതാണ് ഒരു വഴി.
ടെന്‍ഷന്‍, സ്‌ട്രെസ് എന്നിവ ശീഘ്രസ്ഖലത്തിനുള്ള കാരണങ്ങളായി പറയുന്നു. ഇത്തരം വികാരങ്ങള്‍ക്ക് അടിമപ്പെടാതെ നോക്കുകയെന്നതും പ്രധാനമാണ്.