•  

ധൃതി വേണ്ട... തഴുകി... തലോടി...

Love making
 
ഈ തഴുകലിന് വേദിയൊരുക്കുന്നതും ഒരു കലയാണ്. ശാന്ത സുന്ദരമായ ഏകാന്തത. മങ്ങിയ വെളിച്ചം. ഫോണ്‍ ബെല്‍ പോലും ശല്യം ചെയ്യില്ലെന്ന് രണ്ടു പേര്‍ക്കും ഉറപ്പ്. മുറിയില്‍ തെളിയുന്നത് സുഗന്ധം പരത്തുന്ന മെഴുകുതിരികള്‍ മാത്രം. നേര്‍ത്ത കുളിര്‍മ്മ.

കൈയെത്തും ദൂരത്ത് പലവിധ സുഗന്ധ ലേപനങ്ങള്‍. കൊതിപ്പിക്കുന്ന നിറങ്ങളില്‍ തലയിണയും കിടക്കവിരിയും. വൃത്തിയുളള വിരലുകളും നഖങ്ങളും. ഉച്ചി മുതല്‍ ഉളളം കാലു വരെ തഴുകാന്‍ ഈ വേദി ധാരാളം. ഒരു തൂവലോ മയില്‍പീലിയോ കയ്യില്‍ കരുതിയാലെങ്ങനെയുണ്ടാവുമെന്ന് ഒന്നാലോചിക്കൂ.

തഴുകലിനൊരുങ്ങുന്നത് ആദ്യമായാണെങ്കില്‍ പരസ്പരം ചോദിച്ചു മനസിലാക്കുന്നത് നല്ലത്. കാരണം, പാಠപുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനപ്പുറം ഓരോരുത്തര്‍ക്കും അവരവരുടേതായ മദന മേഖലകള്‍ കാണും. അതു കണ്ടെത്താനുളള പരീക്ഷണമാണ് ബന്ധങ്ങളില്‍ വ്യത്യസ്തത പകരുന്നത്. 

Read more about: love, love making, sex
Story first published: Tuesday, April 16, 2002, 5:30 [IST]

Get Notifications from Malayalam Indiansutras