•  

ധൃതി വേണ്ട... തഴുകി... തലോടി...

കണ്ണുകള്‍ കണ്ണുകളോട് കിന്നാരം പറയുന്ന കുറേ മൗനനിമിഷങ്ങള്‍. നേത്രാഞ്ചലങ്ങള്‍ വാചാലമാകുമ്പോള്‍ നാവു പറയുന്ന വാക്കുകള്‍ക്ക് എന്തു പ്രസക്തി? ശ്വാസ താളം പോലും ഒരുപോലെയാവുന്ന ആനന്ദ വേള.

ആരുടെ ശരീരത്തിലാണ് ആദ്യം തഴുകാന്‍ തുടങ്ങുന്നത് അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് കൈകള്‍ വിരിച്ച് കുറച്ചു നേരം അനങ്ങാതെ കിടക്കാം. രക്തയോട്ടം കൂടുകയും പേശീ വലിച്ചിലുണ്ടെങ്കില്‍ അതു മാറാനുമാണ് ഈ വിദ്യ.

ആശയ വിനിമയം പ്രധാന സംഗതിയാണ്. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും തുറന്നു പറയണം. ഇണയുടെ നിശ്വാസത്തിനു പോലും നിങ്ങള്‍ നല്‍കുന്ന ശ്രദ്ധയാണ് ദൃഢമായ ദാമ്പത്യ ബന്ധത്തിന്റെ ആണിക്കല്ലും അടിത്തറയും.

ഇനി കാതോര്‍ത്തു നോക്കൂ. നേര്‍ത്ത ശബ്ദത്തില്‍ ഒരു ഗാനം, ചന്ദനലേപ സുഗന്ധം പൂശിയതാരോ, കാറ്റോ....കാമിനിയോ.... മങ്ങിയ വെളിച്ചം. മുറിയില്‍ മദിപ്പിക്കുന്ന സുഗന്ധം. കൈയില്‍ ഒരു മയില്‍പ്പീലിത്തുണ്ട്. ആരും ശല്യപ്പെടുത്താന്‍ വരാത്ത ഏകാന്തത. അതിലോലമായ വസ്ത്രങ്ങളണിഞ്ഞ് കയ്യെത്തും ദൂരത്ത് സ്വന്തം ഇണ. എന്താ ഒന്നു തഴുകിക്കൂടേ....

Story first published: Tuesday, April 16, 2002, 5:30 [IST]

Get Notifications from Malayalam Indiansutras